സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗായികയാണ് അഭയ ഹിരൺമയി. താരം പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറൽ ആകുന്നത്. തനിക്കെതിരെ നല്ല കമന്റുകൾ പങ്കിടുന്നവർക്കും മോശം കമന്റുകൾ പങ്കിടുന്നവർക്കും റിപ്ലൈ നൽകാറുള്ള അഭയയോട് ഇപ്പോൾ ആരാധനയാണ് സോഷ്യൽ മീഡിയക്ക്.
സംഗീത കുടുംബത്തിലാണ് അഭയ ഹിരൺമയി ജനിച്ചത്. എഞ്ചീനിയറിംഗിന് പഠിച്ചിരുന്ന സമയത്തായിരുന്നു ഗോപി സുന്ദറിനെ അഭയ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടലിന് ശേഷമാണ് മ്യൂസിക്ക് കരിയറാക്കിയത്. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
Also Read
ഈ വർഷത്തെ അവസാനത്തെ പൗർണമിയിൽ പകർത്തിയ ദൃശ്യങ്ങൾ; കിടുക്കാച്ചി ചിത്രങ്ങളുമായി റിമാ കല്ലിങ്കൽ
ഇപ്പോഴിതാ അഭയ പങ്കിട്ട ഒരു വീഡിയോ, അതിനു താരം തന്നെ നൽകിയ ഒരു ക്യാപ്ഷൻ, അതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ സ്ത്രീ അപൂർണ്ണയാണ്! എന്ന് തുടങ്ങുന്ന ഒരു ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ താരം പങ്കിട്ടത്.
ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയുമാണ്. അവൾ അങ്ങനെയൊക്കെയാണ്, എന്നും ക്യാപ്ഷ്യനായി അഭയ കുറിച്ചു. ലൗ, സെക്‌സി, മ്യുസിഷൻ, ഡ്രസ്ഡ് അപ്പ് തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പങ്കിട്ടിട്ടുണ്ട്. അടുത്തിടെ താരം പറയാം നേടാം ഷോയിൽ എംജിക്കൊപ്പം പങ്കെടുത്തിരുന്നു.
വേറിട്ട ശബ്ദമാണ് അഭയ ഹിരൺമയിയുടെ പ്രത്യേകത. ഗോപി സുന്ദർ കംപോസ് ചെയ്യുന്നത് അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നും ഏത് പാട്ട് ചെയ്യുമ്പോഴും തന്നെയും കേൾപ്പിക്കാറുണ്ടെന്നും ഇടയ്ക്ക് ഇത് പാടി നോക്കൂയെന്ന് പറയാറുണ്ടെന്നും അടുത്തിടെ അഭയപറഞ്ഞിരുന്നു. താൻ അങ്ങനെയാണ് നാക്കു പെന്റ നാക്കു ടക്കയെന്ന പാട്ട് പാടിയത് എന്നും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്