വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ദിവ്യാ പിള്ള. ഒരു പിടി മികച്ച സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം ആരാധകരുടെ പ്രിയങ്കരി ആയി നടി മാറുകയായിരുന്നു.
മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്ത് എത്തിയത്.
പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടി, യൂത്ത് ഐക്കൺ പൃഥ്വിരാജ്, ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം തിളങ്ങിയ നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ഊഴത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ടോവിനോ തോമസ് നായകനായി എത്തിയ കള എന്ന ചിത്രത്തിലും ദിവ്യ പിള്ള നായികയായി എത്തി. ഈ ചിത്രത്തി ടോവിനോ തോമിസിന്റെ ഒപ്പം മികച്ച പ്രകടനം ആയിരുന്നു നടി കാഴ്ച വെച്ചത്.
അതേ സമയം മുൻ നായികാ നടി വിമല രാമന്റെ രൂപസാദൃശ്യം ഉള്ള താരം എന്ന പേരിലും ദിവ്യ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇതാ ദിവ്യയുടെ പുതിയൊരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് താരം മറുപടി പറയുന്നത്.
ആളുകളെ ഭയന്ന് നല്ല വസ്ത്രം ധരിക്കാൻ മടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.അങ്ങനെ യൊക്കെ ചിന്തിക്കേണ്ട കാര്യം എന്താണ് എന്നും അങ്ങനെയൊന്നും ചിന്തിക്കുന്നില്ല എന്നതുമാണ്. വസ്ത്രം ധരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം എപ്പോഴും നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നത് തന്നെയാണ് എന്നും താരം പറയുന്നുണ്ട്.
അതോടൊപ്പം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായ മറുപടികളാണ് താരം നൽകുന്നത്. ദിവ്യയുടെ മറുപടി വളരെയധികം മികച്ചതാണ് എന്ന തരത്തിലാണ് ആളുകൾ കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. നേരത്തെ അവതാരകനും നടനുമായ ജിപിയും ആയി ചേർത്ത് വലിയൊരു ഗോസിപ്പിന് ദിവ്യ ഇരയായി മാറിയിട്ടുണ്ട്.
ഇരുവരും തമ്മിൽ വിവാഹിതരായി എന്ന തരത്തിലുള്ള ഒരു ഗോസിപ്പ് ആയിരുന്നു പുറത്തു വന്നിരുന്നത്. ഒരു പരിപാടി ചിത്രീക രണത്തിന്റെ ചിത്രങ്ങൾ ആയിരുന്നു ആരോ പങ്കുവെച്ചിരുന്നത്. ജിപിയെ വിവാഹം കഴിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. അതോടെ ഇരുവരും തമ്മിൽ വിവാഹിതരായി എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്.
ഈ വാർത്തയെ കുറിച്ച് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും ഒരു പരി പാടിക്ക് വേണ്ടി ചിത്രീകരിച്ച ചിത്രങ്ങൾ മാത്രമായിരുന്നു ഇതൊന്നും അണിയറ പ്രവർത്തകരിൽ തന്നെ ആരോ ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത് എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്.
Also Read
സെറ്റിൽ കുട്ടികളെപ്പോലെയാണ് കാജോൾ, ഒരു ദിവസം ‘ഭാഗോ’ എന്ന് പറഞ്ഞ് ഓടുന്നത് കണ്ടു; മാല പാർവതി
അയാൾ ഞാൻ അല്ല, ഉഔഴം, കള, മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളെല്ലാം ദിവ്യാ പിള്ള അഭിനയിച്ച പ്രധാന സിനിമകൾ ആണ്. ഷെഫീക്കിന്റെ സന്തോഷം, ജയിലർ എന്നിവയാണ് ദിവ്യയുടെ പുതിയ റിലീസുകൾ. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ലൂയിസിലും ശ്രദ്ധേയമായ വേഷം താരം ചെയ്യുന്നുണ്ട്.