ഉണ്ണി മുകുന്ദനും, ബാലയും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് ഷഫീക്കിന്റെ സന്തോഷം. തിയ്യറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണം ആണ് സിനിമ നേടിയത്. ചിത്രത്തിലെ ബാലയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവർത്തകർക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാർ വാങ്ങിയെന്നാണ് ആരോപണം. ഫിൽമി ബീറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ
ബാല അഭിമുഖത്തിൽ പറയുന്നതിങ്ങനെ;’ ഇവരൊക്കെ ക്യാമറയുടെ മുന്നിൽ ഭയങ്കര അഭിനയമാണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷ എല്ലാം കള്ളമാണ്. ഉണ്ണി മുകുന്ദൻ ഞാൻ വിചാരിച്ച ആളല്ല.’
‘അയാൾ ഒരു കോടി രൂപക്ക് മുകളിൽ കൊടുത്തിട്ടാണ് പുതിയ കാർ വാങ്ങിയത്. ഉണ്ണിമുകുന്ദാ ആദ്യം നീ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് ക്യാഷ് കൊടുക്ക്. ഇടവേള ബാബുവിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പൈസയും വേണ്ട. മര്യാദക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. പെണ്ണുങ്ങൾക്ക് മാത്രം അല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അർത്ഥമുണ്ട്. കഷ്ടപ്പെട്ട എല്ലാവർക്കും പൈസ കൊടുക്കണം.’
ഞാൻ ഒരുപാട് സത്കർമ്മങ്ങൾ ചെയ്യുന്ന ആളാണ്. ഒരു അപകടം പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണിയെ വിളിച്ചിരുന്നു. പക്ഷെ ഒരു പ്രതികരണവും അപ്പോൾ ഉണ്ടായില്ല. ഉണ്ണി മുകുന്ദന്റെ തന്നെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അനൂപാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തിരിക്കുന്നത്്.