അര്‍ജന്റീന സൗദിയോട് തോറ്റതാണ് സൗദി വെള്ളക്കയ്ക്ക് റീച്ചുണ്ടാക്കിയത്; സിനിമ ആളുകളില്‍ എത്തിക്കാനുള്ള വഴി പരാജയപ്പെട്ടത് പറഞ്ഞ് സംവിധായകന്‍

74

ഫീല്‍ഗുഡ് ചിത്രമായ സൗദി വെള്ളക്ക തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ പ്രമോഷന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്നും പറയാകുയാണ് സംവിധായകന്‍.

അതേസമയം, തരുണ്‍ മൂര്‍ത്തിയുടെ ഫുട്ബോള്‍ ലോകകപ്പില്‍ സൗദിയോട് അര്‍ജന്റീന തോറ്റപ്പോള്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ തരംഗമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പറയാമോ എന്നറിയില്ല, സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും എന്നായിരുന്നു തരുണ്‍ കുറിച്ചത്.

Advertisements

അന്ന് ടീസര്‍ കൊണ്ടും പാട്ട് കൊണ്ടും കിട്ടാത്ത റീച്ചാണ് ഈ ഒരൊറ്റ പോസ്റ്റിലൂടെ ഉണ്ടാക്കിയതെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമയെ ആളുകളിലേക്ക് എത്തിക്കാന്‍ പല പല ശ്രമങ്ങള്‍ നടത്തി. ഒരു ടീസര്‍ വിട്ടു, പാട്ട് വിട്ടു, പോസ്റ്ററുകള്‍ വിട്ടു. എന്നിട്ടൊന്നും എത്താത്തതാണ് ആ സംഭവം കൊണ്ട് എത്തിയത്. സത്യം പറഞ്ഞാല്‍ അറ്റന്‍ഷന്‍ സീക്കിങ്ങാണ്. എന്നും സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ വെളിപ്പെടുത്തി.

ALSO READ- ‘തെന്നിന്ത്യയിലെ ഈ രണ്ട് താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ മോഹം’, ഇക്കാര്യം പറഞ്ഞ് വിജയ് സേതുപതിയെ വിളിച്ചെന്ന് ജാന്‍വി കപൂര്‍; താരത്തിന് ലജ്ജയെന്നും നടി

‘ഞാനും ബിനു ചേട്ടനും ഇരിക്കുമ്പോഴാണ് അന്ന് അര്‍ജന്റീന തോല്‍ക്കുന്നത്. ചേട്ടാ ഞാന്‍ പൊട്ടിക്കട്ടെയെന്ന് ചോദിച്ചു. മിണ്ടാതിരി, എല്ലാവരും വന്ന് പൊങ്കാല ഇടുന്നു’- എന്നാണ് ബിനു ചേട്ടന്‍ പറഞ്ഞതെന്ന് തരുണ്‍ പറയുന്നു.

എന്നാല്‍, അടുത്ത ദിവസം രാവിലെ ആയപ്പോള്‍ ഞാന്‍ ഒന്ന് ന്യൂട്രലായിട്ട് ഈ സാഹചര്യത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല, എന്ന് പറഞ്ഞ് ഇട്ടതാണ്. പക്ഷേ ഒരുപാട് ആളുകള്‍ അത് ഷെയര്‍ ചെയ്തു, ഒരുപാട് റീച്ച് കിട്ടി. എങ്ങനെയെങ്കിലും സിനിമ കാണാന്‍ ആളുകളെ ക്ഷണിക്കുക എന്നതാണല്ലോ നമ്മുടെയൊക്കെ ജോലി. അതിനൊരു പ്ലാറ്റ്ഫോം ഉപയോഗിക്കുകയായിരുന്നു എന്നാണ് തരുണ്‍ അഭിപ്രായപ്പെട്ടത്.

ALSO READ- കരിയറും സ്വപ്നങ്ങളും ഉപേക്ഷിച്ചാണ് അമ്മ എന്നെ നോക്കിയത്; ഇപ്പോഴും എന്നേയും മോളേയും നോക്കുന്നു; അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോനു

സിനിമ മോഹങ്ങളുമായി നടക്കുന്ന സമയത്ത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുള്ള ആഗ്രഹം വീട്ടില്‍ പറഞ്ഞിരുന്നു. താന്‍ വളര്‍ന്നത് വൈക്കത്താണ്. വൈക്കം അങ്ങനെ ഒരു നഗരപ്രദേശമല്ല, ഗ്രാമമാണ്. ഞങ്ങളുടെ ചുറ്റുമുള്ള കുറെ ജീവിതങ്ങളുണ്ട്. ചെറുപ്പത്തിലൊക്കെ കണ്ടത് സത്യന്‍ സാറിന്റെയും പ്രിയന്‍ സാറിന്റെയും ഒക്കെ സിനിമകളാണ.്

ഈ ഒരു സാഹചര്യത്തില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ജീവിച്ച് അനുഭവമുണ്ടാക്ക്, അനുഭവമാണ് ആദ്യം വേണ്ടതെന്നാണ് അച്ഛന്‍ പറഞ്ഞത്. ജീവിതത്തിലെ നിരാശയും പ്രണയവും വിരഹവും അനുഭവിക്കുക, അത് സിനിമയില്‍ ഉപയോഗിക്കുക എന്നതാണ് ലൈന്‍ എന്നും തരുണ്‍ പറയുന്നു.

Advertisement