സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയല്‍ നടി സോനു സതീഷ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു പിന്നീട് തിരക്കേറിയ താരം ആയി മാറുകുക ആയിരുന്നു.
സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് സോനു. നിരവധി നൃത്ത പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിത ആകുന്നത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആയിരുന്നു വരന്‍. അടുത്തിടെ താരത്തിന് കുഞ്ഞും ജനിച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും നൃത്തത്തിനും ഇടവേള നല്‍കിയിരിക്കുക ആണ് താരം.
അതേ സമയം അടുത്തിടെ പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് സോനു എഴുതിയ പോസ്റ്റ് ഏറെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോനു കുറിച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
‘എന്റെ അമ്മ. മോളുടെ സ്വീറ്റ് അമ്മൂമ്മ. എന്റെ പഠനം, നൃത്തം, അഭിനയം, മദര്‍ഹുഡ് ടൈം എല്ലാം അമ്മയാണ് എനിക്ക് എളുപ്പമാക്കി മാറ്റിയത്. നിങ്ങളില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല എനിക്ക്. കരിയറും സ്വപ്നങ്ങളും ഉപേക്ഷിച്ചാണ് എന്നെ അമ്മ കെയര്‍ ചെയ്തത്. ഇപ്പോഴും സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ എന്നേയും എന്റെ മകളേയും നോക്കുന്നു. എന്റെ അഭിലാഷങ്ങള്‍ നടത്താനായി എനിക്കൊപ്പം നില്‍ക്കുന്നു. അമ്മേ ഐ ലവ് യൂ’- എന്ന് സോനു കുറിക്കുകയാണ്.
അതേസമം, സോനുവിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഒട്ടേറെ പേരാണ് താരത്തിന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിക്കുന്നത്.