അമ്മയ്ക്ക് ഇത്രയും സ്നേഹവും പ്രശംസയും കിട്ടുന്നതില്‍ അഭിമാനം; ബിന്ദു പണിക്കരുടെ വീഡിയോയുമായി മകള്‍ കല്യാണി ബി നായര്‍

162

താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയില്‍ സജീവമാകുന്നതിനിടെ നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് എത്തുന്നു എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അത്തരത്തിലൊരു വാര്‍ത്തയ്ക്കും സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെ കല്യാണി ബി നായര്‍ വിദേശത്തേക്ക് പഠനത്തിനായി പോവുകയും ചെയ്തു.

മുന്‍പ് സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും ഒപ്പവും തനിച്ചുമൊക്കെയുള്ള കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോകളും നൃത്ത വീഡിയോകളും റീല്‍സുമെല്ലാം പുറത്തു വന്നിരുന്നു. ഇതോടെയാണ് കല്യാണിയും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍ താരം വിദേശത്ത് എത്തിയതോടെ ഈ ചോദ്യമെല്ലാം അവസാനിച്ചിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ തന്റെ അമ്മയായ ബിന്ദു പണിക്കരെ കുറിച്ച് കല്യാണി പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

റോഷാക്ക് സിനിമയിലെ ബിന്ദു പണിക്കരുടെ അഭിനയത്തിന് അമ്മയ്ക്ക് ഇത്രയും സ്നേഹവും പ്രശംസയും കിട്ടുന്നതിന്റെ അഭിമാനം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് മകള്‍ കല്യാണി ബി നായര്‍. റോഷാക്കിന്റെ വിജയാഘോഷത്തിന് ഇടയില്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കല്യാണിയുടെ പോസ്റ്റ്.

ALSO READ- മമ്മൂട്ടി ഉപേക്ഷിച്ച മാധവൻ ഐപിഎസ് സുരേഷ്ഗോപിക്ക് സമ്മാനിച്ചത് സൂപ്പർതാര പദവി, സംഭവം ഇങ്ങനെ

റോഷാക്ക് സിനിമ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിച്ച സിനിമയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരവും സമ്മാനിച്ചിരുന്നു.

ഈ സമയത്ത് മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്ക് കടന്ന് വരികയായിരുന്നു. ചിത്രത്തിലെ ബിന്ദു പണിക്കറുടെ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി വാചലനാവുന്നുമുണ്ട്. താന്‍ ആണ് ബിന്ദു പണിക്കറിനെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി അഭിമാനത്തോടെ പറയുകയാണ്.

കൂടാതെ, തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി എന്നാണ് ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞത്. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് സിനിമകള്‍ ചെയ്തില്ല എങ്കിലും കുഴപ്പമില്ല എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നു.

എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ബിന്ദു പണിക്കര്‍ പറയുകയാണ.് ആ സമയത്ത് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നടിയെ പ്രശംസിക്കുകയായിരുന്നു മമ്മൂട്ടി.

Advertisement