വേനല്‍ക്കാലത്ത് കല്യാണം വെച്ചിട്ടും മരം വീഴുന്ന കാറ്റും കനത്തമഴയും, സ്‌റ്റേജ് പോലും പൊളിഞ്ഞു വീണു; രാവിലെ തൊട്ട് മദ്യപിച്ചാണ് വിവാഹത്തിന് നിന്നതെന്ന് ധ്യാന്‍

417

അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.

താരപുത്രന്‍ ആണെങ്കിലും താരജാഡകള്‍ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.

Advertisements

പിന്നീട് കുഞ്ഞിരാമായണം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ALSO READ- ഭാരം 20 കിലോഗ്രാം കൂടി, എന്റെ വയറില്‍ പാടുകളുണ്ട്; പ്രസവശേഷമുള്ള സ്ത്രീ ശരീരത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അമ്മയോട് ചോദിക്കെന്ന് സോനു

എല്ലാ കാര്യങ്ങളും യാതൊരു മറയും കൂടാതെ തുറന്നു പറയുന്ന രീതിയാണ് ധ്യാനിന്. അത്തരത്തില്‍ ഒരു അഭിമുഖത്തിനിടെ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വിവാഹദിനത്തില്‍ പോലും മദ്യപിച്ചിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്. അതേസമയം, ഇതെല്ലാം വിവാഹത്തിന് മുന്‍പായിരുന്നു എന്നും ഇപ്പോള്‍ മാറി എന്നുമാണ് അദ്ദേഹം പറയുന്നത്. വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നു. വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായെന്നും തന്റെ ദുശ്ശീലങ്ങള്‍ വിവാഹ ശേഷം നിര്‍ത്തിയെന്നും ധ്യാന്‍ പറഞ്ഞു.

എന്റെ ബാത്‌റൂമില്‍ ആയിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയും എല്ലാം ഇപ്പോളത് മാറി. നന്നായിട്ട് ചീട്ട് കളി നടത്തിയിരുന്ന വ്യക്തിയാണ് ഞാന്‍. ഇപ്പോഴും കളിക്കും, ഭാര്യ ഒപ്പം ഉണ്ടാകും. വിവാഹത്തിന് മുന്‍പ് നല്ല മദ്യപിക്കുമായിരുന്നു ഇപ്പോള്‍ ഭാര്യ മദ്യപിക്കും ഞാന്‍ നോക്കിയിരിക്കുമെന്നും താരം പറയുകയാണ്. കല്യാണത്തിന്റെ തലേ ദിവസം വരെ ആഘോഷമായിരുന്നു. കല്യാണത്തിന്റെ തലേദിവസം ഞാന്‍ രണ്ടെണ്ണം വിട്ടുകൊണ്ട് ചീട്ടു കളിച്ചു കൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരന്‍ വന്നു നാളെ കല്യാണമാണ് പോകണ്ടേ എന്ന് ചോദിക്കുകയായിരുന്നു.

ALSO READ-എല്ലാവരും അനിയത്തി ആയാണ് കാണുന്നത്, പിന്നെ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് ഭയവുമുണ്ട്; പ്രണയമില്ലെന്ന് അനുമോള്‍; വിവാഹം കഴിഞ്ഞാല്‍ അറിയിക്കുമെന്നും താരം

തന്റെ വിവാഹം കണ്ണൂര് വെച്ചായിരുന്നു. ഇവര്‍ കണ്ണൂരുകൊണ്ട് കല്യാണം വച്ചു. ഞാന്‍ കൊച്ചിയില്‍ അല്ലെ ഇരിക്കുന്നത് എന്നോട് ഒരു വാക്ക് ചോദിക്കണ്ടേ. രാവിലെ പോകാം എന്ന് വിചാരിച്ചിരുന്നതാണ്. എന്നാല്‍ തലേദിവസം തന്നെ പോയാലെ മുഹൂര്‍ത്തത്തിന് അവിടേക്ക് എത്തുകയുള്ളൂ. ആരും വിളിച്ചു ചോദിച്ചതുമില്ല. പിന്നീട് ഭാര്യ ഇടക്ക് ചോദിച്ചു വരുന്നില്ലേ എന്ന്. മൊത്തത്തില്‍ എന്റെ ജീവിതം അങ്ങനെ ആയതുകൊണ്ട് അവര്‍ക്ക് അറിയാം ഞാന്‍ ഇങ്ങനെയാണ് എന്ന്. പിന്നെ ലവ് മാര്യേജ് കൂടി ആയതുകൊണ്ട് കെട്ടും എന്ന കാര്യം മാത്രം എല്ലാവര്‍ക്കും ഉറപ്പായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.

വിവാഹത്തിന് പ്രകൃതി പോലും എതിര് നില്‍ക്കുന്ന പോലെ ആയിരുന്നു കാര്യങ്ങള്‍.
ഏപ്രില്‍ മാസം ആയിരുന്നു എന്റെ വിവാഹം. വേനല്‍ക്കാലമാണ്. പക്ഷെ എന്റെ വിവാഹം ആയതുകൊണ്ടാണോ എന്ന് അറിയില്ല ലോകത്തില്ലാത്ത മഴ. ഈ വിവാഹം നടക്കരുത് എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പ്രശ്‌നങ്ങള്‍. മരങ്ങള്‍ വീഴുന്നു. കാറ്റ് അടിക്കുന്നു, സ്റ്റേജ് ഒക്കെ ഇടിഞ്ഞു വീഴുന്നു. ഞാന്‍ ആണേല്‍ രാവിലെ തൊട്ട് അത്യാവശ്യം അടിച്ചിട്ടുമുണ്ട്. ആരോട് വേണേലും ചോദിച്ചു നോക്കൂ അന്ന് സ്റ്റേജ് പൊളിഞ്ഞു വീണില്ലേ എന്ന്- ധ്യാന്‍ തമാശയോടെ പറയുന്നു.

Advertisement