എല്ലാവരും അനിയത്തി ആയാണ് കാണുന്നത്, പിന്നെ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് ഭയവുമുണ്ട്; പ്രണയമില്ലെന്ന് അനുമോള്‍; വിവാഹം കഴിഞ്ഞാല്‍ അറിയിക്കുമെന്നും താരം

212

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംേ്രപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്

ALSO READ- എല്ലാം ഈശ്വരനെ ഏല്‍പിച്ചിരിക്കുകയാണ്, പുള്ളിക്ക് എല്ലാം അറിയാം; എന്ത് സംഭവിച്ചാലും ജോലി ചെയ്‌തേ പറ്റൂ; തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബീന ആന്റണി

അതേസമയം, എല്ലായ്‌പ്പോഴും കളിച്ച് ചിരിച്ച് മണ്ടത്തരങ്ങള്ഡ പറയാന്‍ മടിയില്ലാത്ത സന്തോഷിക്കുന്ന മുഖമുള്ള അനുവിനെയാണ് പ്രേക്ഷകര്‍ക്ക് പരിചിതം. എന്നാല്‍ യഥാര്‍ഥത്തില്‍ തന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ലെന്ന് പറയുകയാണ് അനു. ഇക്കാര്യം മാതാപിതാക്കളും തുറന്നുപറയുന്നുണ്ട്.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും വ്യക്ത ജീവിതത്തെക്കുറിച്ചും അനുമോള്‍ തുറന്നുപറയുന്ന ഇന്റര്‍വ്യൂ ആണ് വൈറലാകുന്നത്. സു സു എന്ന സീരിയലില്‍ മല്ലിക സുകുമാരന്‍ എന്ന വലിയ താരത്തിനൊപ്പം ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി അനുമോള്‍ പറയുന്നു.

ALSO READ- അദ്ദേഹത്തിന്റെ മറുപടിക്കായി ഓരോ ഷോട് കഴിയുമ്പോഴും ഞാൻ കാത്തിരിക്കും, ‘യെസ്’ എന്ന് കേട്ടാൽ സന്തോഷം; ഹാൻസിക

വളരെ ബഹുമാനത്തോടും ഭയത്തോടും കൂടിയാണ് താന്‍ അവരോട് സംസാരിക്കാറുള്ളതെന്നും ആരോട് തമാശ പറഞ്ഞാലും അവരോട് പറയാന്‍ പോകില്ലെന്നും അനു പറയുന്നു.

അതേസമയം, തനിക്ക് പല വിവാഹാലോചനകളും നിലവില്‍ വരുന്നുണ്ടെന്നാണ് അനു മോള്‍ പറയുന്നത്. തനിക്ക് നിലവില്‍ പ്രണയമൊന്നുമില്ല. എല്ലാവരും അനിയത്തി ആയാണ് കാണുന്നതെന്നും താരം അഭിപ്രായപ്പെടുന്നു. പിന്നെ താന്‍ ആര്‍ട്ടിസ്റ്റ് ആയതിന്റെ ഭയമായിരിക്കും എന്നും വിവാഹം കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും ആണ് അനു മോള്‍ പറയുന്നത്.

Advertisement