കൂട്ടുകാര്‍ അങ്ങനെ ചോദിക്കുമ്പോള്‍ ദേഷ്യം വരും, അവരോട് മുഖം കറുപ്പിച്ചാണ് മറുപടി പറയുന്നത്, അഭയ ഹിരണ്മയി പറയുന്നു

659

നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കുക്കിങിനെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട ഗായകരെക്കുറിച്ചുമൊക്കയാണ് അഭയ പറയുന്നത്.

Also Read: ആദ്യമായി നിര്‍മ്മിച്ച ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു, അച്ഛനായിരുന്നില്ലേ നായകന്‍, കൂടുതല്‍ ഒന്നും പറയേണ്ടെന്ന് ധ്യാന്‍ ശ്രീനിവാസനും

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍ എസ്പിബിയാണെന്നും ചിത്രാമ്മ, എല്‍ആര്‍ ഈശ്വരി, സോനു നിഗം, അനുരാധ ശ്രീറാം എന്നിവരെയെല്ലാം തനിക്ക് ഇഷ്ടമാണെന്നും അഭയ പറയുന്നു. താന്‍ പാടിയതില്‍ കോയിക്കോട് എന്ന സോങ് ആണ് കൂടുതല്‍ ഹിറ്റായതെന്ന് അഭയ കൂട്ടിച്ചേര്‍ത്തു.

തന്റെ അമ്മ നന്നായി കുക്ക് ചെയ്യാറുണ്ടെന്നും അമ്മ പാചകം ചെയ്യുമ്പോഴാണ് പാട്ട് പാടുന്നതെന്നും അഭയ കൂട്ടിച്ചേര്‍ത്തു. താന്‍ ഒറ്റയ്ക്ക് കുക്ക് ചെയ്യുമ്പോഴാണ് അമ്മ കുക്ക് ചെയ്യുന്നതിനെപ്പറ്റിയൊക്കെ ചിന്തിച്ചതെന്നും തനിച്ചാണല്ലോ അമ്മ എല്ലാം ചെയ്യുന്നതെന്ന് ഓര്‍ക്കാറുണ്ടെന്നും അഭയ പറയുന്നു.

Also Read: പല്ലക്കിലേറി രാജകുമാരിയെ പോലെ വിവാഹവേദിയിലെത്തി ഹന്‍സിക; അണിഞ്ഞത് കോടിയുടെ വജ്രാഭരണങ്ങളു, ലക്ഷങ്ങള്‍ പൊടിച്ച ലെഹങ്കയും; വൈറലായി ചിത്രങ്ങള്‍

തനിക്ക് സദ്യ ഒത്തിരി ഇഷ്ടമാണെന്നും സദ്യ കഴിക്കുമ്പോള്‍ അതിനൊപ്പം ചിക്കനൊന്നും കഴിക്കുന്നത് ഇഷ്ടമല്ലെന്നും കൂട്ടുകാര്‍ സദ്യ കഴിക്കുമ്പോള്‍ ചിക്കനില്ലേ മീന്‍ ഇല്ലേ എന്നൊക്കെ ചോദിക്കാറുണ്ടെന്നും അവരോടൊക്കെ ഓടിക്കോ എന്നാണ് പറയാറുള്ളതെന്നും അഭയ കൂട്ടച്ചേര്‍ത്തു. കൂടാതെ കൂട്ടുകാര്‍ക്കൊക്കെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അഭയ പറയുന്നു.

Advertisement