ഇന്ത്യൻ സിനിമാ മേഖലയിൽ നിരവധി ആരാധകരുള്ള നടിയാണ് രാധിക ആപ്‌തേ. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് നടിയെക്കുറിച്ച് ആരാധകർ പ്രശംസിക്കാറുള്ളത്. എന്നാൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്ക് വിധേയയാകാറുള്ള നടികൂടിയാണ് രാധിക. നടിയുടെ നഗ്ന ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പ്രമോഷനിടയിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.’ ഇന്റർനെറ്റിൽ പരതിയാൽ നിങ്ങൾക്കെന്റെ നഗ്ന വീഡിയോ കാണാൻ സാധിക്കും. നിങ്ങൾക്ക് എന്റെ നഗ്ന ശരീരം കാണണം എന്നുണ്ടോ? എങ്കിൽ നിങ്ങൾ സ്വന്തം കണ്ണാടിക്ക് മുന്നിൽ നില്ക്കണം.
സ്വന്തം ശരീരത്തെക്കുറിച്ച് നാണം തോന്നുന്നവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള ജിജ്ഞാസ ഉണ്ടാകു എന്നാണ് താരം പറഞ്ഞത്. 2016 ൽ രജനികാന്തിന്റെ നായികയായി കബാലിയിൽ എത്തിയതോടെയാണ് സൗത്തിന്ത്യയിൽ രാധിക ശ്രദ്ധ നേടുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്തിരം പേസുതെടി ആണ് താരം അവസാനം അഭിനയിച്ച തമിഴ് ചിത്രം.
ഫഹദ് ഫാസിൽ ചിത്രമായ ഹരത്തിലൂടെയാണ് രാധിക ആപ്‌തെ മലയാളത്തിലേക്ക് എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് നടി. ചിത്രത്തിൽ മോഹൻ ലാലിന്റെ നായിക ആയിട്ടാവും താരം എത്തുക.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾക്ക് പുറമേ സമീപകാലത്ത് ദി വെഡ്ഡിംഗ് ഗസ്റ്റ്, ദി ആശ്രം, എ കാൾ ടു സ്‌പൈ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലും രാധിക പ്രധാന കഥാപാത്രങ്ങളെ അവതിപ്പിച്ചിരുന്നു.