സ്വന്തമായ ഫാഷൻ ചോയ്‌സുകൾ ഉപയോഗിച്ച് ഫോളോവേഴ്‌സിനെ ആശ്ചര്യപ്പെടുത്തുന്ന താരമാണ് ഉർഫി ജാവേദ്. ഗ്ലാമറിന്റെ പരിധികൾ ലംഘിക്കുന്ന താരം ആത്മ വിശ്വാസത്തിന്റെ കാര്യത്തിൽ ഉയർന്ന ചിന്താഗതിയുള്ളയാളാണ്. ഉർഫി പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഒരു കൂട്ടം ആൺകുട്ടികൾ തന്നെ വിളിച്ച് ശല്യപ്പെടുത്തുകയാണെന്നാണ് ഉർഫി ജാവേദ് പറയുന്നത്. ഒരു പയ്യന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്ക് വെച്ചാണ് നടി സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കൗമാരക്കാരനായ പയ്യനും, ഇവന്റെ പത്ത് സുഹൃത്തുക്കളും ചേർന്നാണ് തന്നെ വിളിച്ച് കൊണ്ടിരിക്കുന്നത്. എവിടെ നിന്നാണ് ഇവർക്ക് എന്റെ നമ്പർ കിട്ടിയതെന്ന് അറിയില്ല. എന്നെ വിളിച്ച് അവർ അധിക്ഷേപിക്കുകയാണ്. ഈ കുട്ടികൾക്ക് എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവർക്കെതിരെ ഞാൻ പോലീസിൽ പരാതി നല്കാൻ പോകുകയാണ്.
ഈ കുട്ടികളുടെ രക്ഷിതാക്കളെ നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവുചെയ്ത് എന്നെ അറിയിക്കണം. അങ്ങനെ ചെയ്യുന്നവർക്ക് തക്കതായ പ്രതിഫലം ഞാൻ നല്കും. താരത്തിനെതിരെ ചേതൻ ഭഗത് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
അടുത്തിടെയാണ് ഉർഫി ജാവേദിന്റെ വസ്ത്രധാരണം പുരുഷന്മാരെ വഴി തെറ്റിക്കും എന്ന് എഴുത്തുക്കാരൻ ചേതൻ ഭഗത് പറഞ്ഞത്. ഇതിന് തക്കതായ മറുപടി താരം നല്കിയിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എൺപതുകളിലെ ചിന്തയാണെന്നാണ് ഉർഫി മറുപടി നല്കിയത്.