മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത അടുത്തിടെ ആയിരുന്നു സാനിമാ രംഗത്തെ ദുഖത്തിലാഴ്ത്തി ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. നാടകരംഗത്ത് നിന്നും സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് നായികയായായും സഹനടിയായും അമ്മയായും മുത്തശ്ശിയായും വില്ലത്തിയായും എല്ലാം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ കെപിഎസി ലളിത മലയാളികൾ സമ്മിനിച്ചിരുന്നു.
കെപിഎസി ലളിതയുടേയും അവിസ്മരണീയമായ പ്രകടനം കൊണ്ടും കൂടി ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. താരരാജാവ് മോഹൻലാൽ, സൂപ്പർസ്റ്റാർ സുരേഷ് ഗോപി, സൂപ്പർ നായിത ശോഭന കുട്ടുകെട്ടിൽ പിറന്ന ഫാസിൽ ചിത്രം മണിചിത്രത്താഴ് മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നുമാണ്.
1993 ഡിസംബർ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. 29 വർഷത്തിനിപ്പുറവും ചിത്രം മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ പൊടി പിടിയ്ക്കാതെ ഇരിപ്പുണ്ട്. കാരണം, ഓരോ തവണയും കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കാൻ ഉതകുന്ന എന്തോ ഒന്ന് സംവിധായകൻ ഫാസിൽ മണിചിത്രത്താഴിൽ ഉൾക്കൊള്ളിച്ചിരുന്നു.
ചിത്രത്തിൽ തമാശകളുമായി മറ്റും ഇന്നസെന്റിനൊപ്പം നിറഞ്ഞു നിൽക്കുകയായിരുന്നു കെപിഎസി ലളിത. അതിൽ മോഹൻലാലിന് ഒപ്പം ഒരു കുളിമുറിയിലെ ഒരു മുണ്ട് കോമഡി സീനുണ്ട് കെപിഎസി ലളിതയ്ക്ക്. ആ രംഗത്തിന് പിന്നിലുള്ള ഒരു രസകരമായ സംഭവം സംവിധായകൻ ഫാസിൽ വെളിപ്പെടുത്തിയിരുന്നു.
താൻ രചിച്ച ‘മണിച്ചിത്രത്താഴും മറ്റ് ഓർമകളും’ എന്ന പുസ്തകത്തിലാണ് ഫാസിൽ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
പ്രേക്ഷകരോട് വിശ്വസിക്കാൻ പറ്റാത്ത പലതും ചിത്രത്തിൽ പറയാൻ പോവുകയാണ്. അപ്പോൾ അതിലേക്ക് പ്രവേശിക്കു ന്നതിന് മുമ്പ് അവർക്കൊരു റിലാക്‌സേഷൻ കൊടുക്കേണ്ടേ എന്ന് ചിന്തിച്ചാണ് സണ്ണി പ്രവർത്തന മണ്ഡലത്തിലേക്ക് ഇറങ്ങും മുൻപ് ഒരു ഹ്യൂമർ സീൻ വേണമെന്ന് ചിന്തിച്ചതെന്നും അത് തയ്യാറാക്കിയതെന്നും ഫാസിൽ പറയുന്നു.
കുളിമുറിയിലെ കോമഡി സീനിൽ ലളിതചേച്ചിയുടെ ശബ്ദം മാത്രമേ ഉള്ളു. സാന്നിധ്യമില്ല ഈ സീൻ ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിങ്ങിനായി ചെന്നൈയിൽ എത്തി. ലളിതചേച്ചി ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരുകയാണ്.
വന്ന് വന്ന് കുളിമുറിസീൻ വായിച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒന്നമ്പരന്നു.
ഇതേത് സീൻ എപ്പോ എടുത്തു ഞാനറിഞ്ഞില്ലല്ലോ എന്നും പറഞ്ഞ് ലളിത ചേച്ചി പിണങ്ങിമാറി ഇരുന്നു കളഞ്ഞു. തന്നോട് പറയാതെ എന്തിനാ തന്റെ ഈ സീൻ എടുത്തത് എന്നായിരുന്നു ലളിത ചേച്ചിയുടെ പരാതി. ഞാൻ അഭിനയിച്ചിട്ട് ഇല്ലാത്ത സീൻ ഞാനെന്തിന് ഡബ്ബ് ചെയ്യണം. അപ്പോ ഡബ്ബ് ചെയ്യണമെങ്കിൽ അതിന് വേറെ കാശ് തരണം എന്നും ലളിത പറഞ്ഞു.
പിന്നീട് അസോസിയേറ്റ് ഡയറക്ടർ ഷാജി ചേച്ചിയെ കാര്യങ്ങൾ പറഞ്ഞ് രമ്യത പെടുത്തുക ആയിരുന്നു. ഡയറക്ടർ ചെയ്തത് നല്ലൊരു കാര്യമല്ലേ എന്നും ഈ സിനിമയിൽ ചേച്ചീടെ കുളിസീൻ ഇടാത്തത് നല്ല തല്ലേ എന്നും ചോദിച്ചപ്പോള് ചേച്ചി ചിരിച്ചുപോയി. പിന്നെ, ശരിയാ ഞാനത് ഓർത്തില്ലാ എന്നും പറഞ്ഞ് ലളിത സീൻ ഡബ്ബ് ചെയ്യുകയായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു.
Also Read
പുരുഷൻമാരെ താൻ ഇത്ര അധികം വെറുക്കാനുള്ള കാരണം വ്യക്തമാക്കി നടി നിത്യാ മേനോൻ
മാതൃഭൂമി ബുക്സ് ആണ് ഈ പുസ്തകം പബ്ലീഷ് ചെയ്തിരിക്കുന്നത്. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും കൂടുതൽ റീമേയ്ക്ക് ചെയ്യപ്പെട്ട മലയാള സിനിമയെന്ന റെക്കോഡുമുണ്ട്. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് സ്വർഗചിത്ര ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഗാന രംഗങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഈ ചിത്രത്തിലുടെ ശോഭന നേടുയെടുത്തിരുന്നു.