മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.
അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.’
ഇപ്പോഴിതാ വ്യാപകമായി പ്രചരിച്ച വിമാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീയുടെ ഭര്‍ത്താവ് വിഷ്ണു. ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു. വിഷ്ണുവിന്റെ സുഹൃത്തുക്കളും വീഡിയോയില്‍ ഉണ്ടായിരുന്നു.
താന്‍ ഇത്രയും കാലം ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന് വിചാരിച്ചിരുന്നതായിരുന്നുവെന്നും ഇക്കാര്യം താനായിട്ട് പുറത്തുപറയേണ്ടെന്ന് വിചാരിച്ചിരുന്നതായിരുന്നുവെന്നും വിഷ്ണു പറയുന്നു.തന്റെ ഭാഗത്ത് ന്യായമുണ്ടോയെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്ന കുറച്ചുകാര്യങ്ങളാണ് താന്‍ പങ്കുവെക്കാന്‍ പോകുന്നതെന്നും വിഷ്ണു പറയുന്നു.
അതേസമയം, വീഡിയോയുടെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവന്നിട്ടില്ല. വിഷ്ണുവിന്റെ പ്രതികരണം കേള്‍്ക്കാനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍.