മലയാളത്തിന്റെ വല്യേട്ടനാണ് മമ്മുട്ടി. ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം കൈകാര്യം ചെയ്യാത്ത വേഷങ്ങൾ ഇല്ല. പ്രായം എഴുപത്തൊന്നായെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ ആരാധകരെ അമ്പരിപ്പിക്കുന്ന താരം എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
കാതലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ. ജ്യോതികയാണ് ചിത്രത്തിൽ നായിക. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. റോഷാക്ക് ആണ് മമ്മുട്ടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

ഇപ്പോഴിതാ അഭിനയത്തിന് താത്കാലിക ഇടവേള നല്കി ഭാര്യക്കൊപ്പം വിദേശത്തേക്ക് പറന്നിരിക്കുകയാണ് താരം. ഹ്രസ്വ സന്ദർശനത്തിനായി ഓസ്‌ട്രേലിയയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം തന്റെ അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ. ഭാര്യ സുൽഫത്തും, സുഹൃത്ത് രാജശേഖരനുമാണ് മമ്മുട്ടിക്കൊപ്പം യാത്രയിലുള്ളത്. താരത്തിന്റെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്ത് വിട്ടത്.
മുപ്പതിയഞ്ചോളം പുതുമുഖങ്ങൾ അണി നിരക്കുന്ന ക്രിസ്റ്റഫർ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാര നിരയാണ് വേഷമിടുന്നത്.

Also Read
ചുവപ്പിൽ സുന്ദരിയായി നടി നിമിഷ സജയൻ. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.
അഭിഭാഷകനായി യോഗ്യത നേടിയ താരമാണ് മമ്മുട്ടി. രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ശേഷമാണ് താരം സിനിമമേഖലയിൽ ചുവടുറപ്പിക്കുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ മമ്മുട്ടി അഞ്ച് തവണ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.