മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.
സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍.
1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി. 80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി.
മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. മലയളത്തിലെ സൂപ്പര്‍താരമായി മാറാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവെച്ചിരുന്നു റഹ്‌മാന്‍. തന്റെ പി ആര്‍ വര്‍ക്ക് ശരിക്കും നടന്നില്ലെന്നും അതില്‍ ഫോക്കസ്ഡ് ആവാന്‍ പറ്റിയില്ലെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു..
സംഗീതപ്രതിഭ എആര്‍ റഹ്‌മാന്റെ ഭാര്യയുടെ സഹോദരി മെഹറുന്നിസയെയാണ് റഹ്‌മാന്‍ വിവാഹം ചെയ്തത്. ഇരുവരും അടുത്തബന്ധുക്കള്‍ ആയത് എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ റഹ്‌മാന്‍. എ ആര്‍ റഹ്‌മാന്റെ ബന്ധുത്വം തനിക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദോശമാണ് ചെയ്തതെന്നാണ് റഹ്‌മാന്‍ പറഞ്ഞത്.
എആര്‍ റഹ്‌മാനെ പോലെ ഒരു വലിയ വ്യക്തി കുടുംബത്തില്‍ ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്.. അതേസമയം എന്റെ കരിയറില്‍ ഒരുപാട് ഡാമേജ് ഉണ്ടാക്കിയിട്ടുമുണ്ട് അക്കാര്യം. എന്ന് അദ്ദേഹമെന്റെ അളിയനായിട്ട് മാറിയോ, അന്നുമുതല്‍ എനിക്ക് വരുന്ന പല ഓഫറുകളും അദ്ദേഹത്തിന്റെ സംഗീതം വേണമെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയിരുന്നതെന്നാണ് റഹ്‌മാന്‍ പറയുന്നത്. എന്നിലൂടെ റഹ്‌മാനിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ബന്ധുക്കള്‍ ആണെന്ന് കരുതി നമുക്ക് എപ്പോഴും ഒരാളെ ബുദ്ധിമുട്ടിക്കാന്‍ കഴിയുമോയെന്നാണ് റഹ്‌മാന്‍ ചോദിക്കുന്നത്.
റഹ്‌മാന് പലപ്പോഴും ഒന്ന് രണ്ടു വര്‍ഷം എടുത്താണ് സിനിമകള്‍ ചെയ്യന്നത്. റഹ്‌മാന്‍ എപ്പോള്‍ ഡേറ്റ് തരുന്നോ അപ്പോള്‍ സിനിമയെകുറിച്ച് ആലോചിക്കാം എന്ന് പറഞ്ഞാകും പല സംവിധായകരും മടങ്ങുന്നത്. ഇത് വലിയ പ്രശ്‌നമായിരുന്നു. ഒരിക്കല്‍ നിര്‍ബന്ധത്തിന്റെ പുറത്ത് റഹ്‌മാനും താനും ചെയ്ത ചിത്രമാണ് സംഗമം എന്നും താരം പറയുന്നു.
അതേസമയം, എല്ലാവരുടെയും പോലെയായിരുന്നില്ല റഹ്‌മാന്റെ സ്വഭാവം. ഞങ്ങള്‍ സ്വഭാവത്തില്‍ രണ്ടുപേരും രണ്ടു ധ്രുവക്കാരാണെന്ന് പറയാം. മതം മാറിയ സമയത്ത് സംഗീതവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു റഹ്‌മാന് ജീവിതം. മ്യൂസിക് ചെയ്യാത്ത സമയത്ത് അദ്ദേഹം മുഴുവന്‍ സമയവും നിസ്‌കരിച്ചുകൊണ്ടേയിരിക്കും എന്നും റഹ്‌മാന്‍ പറയുന്നു.
ചെന്നൈയില്‍ സുഹൃത്തിന്റെ ഒരു ഫാമിലി ഫങ്ക്ഷന് പോയ സമയത്താണ് ആദ്യമായി മെഹ്‌റുവിനെ കണ്ടത്. പിന്നീട് മെഹറുവിന്റെ അഡ്രസ് ഒരു സുഹൃത്താണ് കണ്ടുപിടിച്ചു പെണ്ണ് ആലോചിച്ച് ചെല്ലുന്നത്. അവരുടെ കുടുംബം മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു. സിനിമ ഒന്നും കാണാറില്ലാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് ചില നിബന്ധനകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചെന്നാണ് റഹ്‌മാന്‍ പറയുന്നത്.