ആദ്യം ഷോർട്‌സ് ധരിച്ചപ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു, പക്ഷേ നമ്മളെ ആരും നോക്കില്ല, ഇപ്പോൾ അതൊക്കെ ശീലമായി: ഹണി റോസ് പറഞ്ഞത് കേട്ടോ

641

17 ൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നായികയാണ് ഹണി റോസ്. ഹിറ്റ് മേക്കർ വിനിയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയിൽ എത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയിൽ ബ്രേക്ക് നൽകിയത്. പിന്നീട് മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഹണി റോസ് ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരു ന്നു.

Advertisements

honey-rose-12

ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്.

താരരാജാവ് മോഹൻലാൽ നായകനായി എത്തിയ വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഹണി റോസിന്റെത് ആയി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ. ഈചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ഭാമിനി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read
കാമവും, പ്രണയവും സാഹസികതയും നിറഞ്ഞ യാത്രയ്ക്ക് ഒടുവില്‍ ജീവിതത്തിലേക്ക് പുതിയൊരു അത്ഭുതം വരുന്നു; വിശേഷം പങ്കുവെച്ച് ജോണ്‍ കൊക്കനും പൂജയും

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ ഹണിറോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകലും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. അതേ സമയം സിനിമയിൽ സ്ലീവ്ലെസ് ഡ്രസുകളും ഷോർട്സും ധരിക്കാൻ തനിക്ക് ആദ്യം ബുദ്ധിമുട്ട് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ഹണി റോസ് ഇപ്പോൾ.

honey-rose-2

സ്ലീവ്ലെസ് ടോപ്പ് ഇടാൻ തന്നപ്പോൾ അവരുമായി വഴക്ക് ആയെന്നും ഡ്രസ് മാറ്റി തരുമോയെന്ന് താൻ കുറേ ചോദിച്ചിരുന്നു എന്നും ഹണി റോസ് പറയുന്നു. ഞാൻ ആദ്യം സിനിമ ചെയ്യാനായി പോയപ്പോൾ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്ലെസ് ആയിരുന്നു, എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാൻ.

ഞാൻ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി. സാർ എനിക്ക് സ്ലീവ്ലെസ് വേണ്ട സാർ, അത് ഞാൻ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവർ ചിന്തിക്കുക.

പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് അതിൽ എന്ത് കുഴപ്പമാണ് ഉള്ളത്. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിച്ചത്. പക്ഷെ നമ്മുടെ മൈൻഡ് സെറ്റ് അങ്ങനെയാണല്ലോ അതെല്ലാം നമ്മുടെ കുഴപ്പമാണ്. തമിഴിൽ വർക്ക് ചെയ്യുമ്പോൾ കുറേ ചീത്ത വരെ ഞാൻ കേട്ടിട്ടുണ്ട്.

honey-rose-3

നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാം എന്നാണോ വിചാരിച്ചത് എന്നൊക്കെ അവരെന്നോട് ചോദിച്ചിട്ടുണ്ട്. തമിഴ് ഇൻഡസ്ട്രിയെക്കുറിച്ച് അന്ന് എനിക്ക് വലിയ അറിവ് ഇല്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതിൽ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങൾ ധരിക്കണം എന്നൊക്കെ അറിയുക.

Also Read
പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞു തളര്‍ന്നിരിക്കരുത്; ചിറകുകള്‍ സ്വന്തമായി തുന്നുക; മഞ്ജു എല്ലാ സ്ത്രീകള്‍ക്കും പ്രചോദനം, കൈയ്യടി നേടി കുറിപ്പ്

അതിന്റെ പേരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. സൈൻ ചെയ്തതിന് ശേഷമാണ് ഇതൊക്കെ ഉണ്ടാവുക. ശരിക്കും പറഞ്ഞാൽ അതൊക്കെ നമുക്ക് ഹരാസ്മെന്റ് പോലെയാണ് ആ സമയത്ത് ഫീൽ ചെയ്യുക. പിന്നെ നമ്മൾ തന്നെ അതിൽ യൂസ്ഡ് ആകും.

ഗോവയിൽ വെച്ച് ചങ്ക്സ് സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഞാൻ ആദ്യമായിട്ട് ഷോർട്സ് ഇടുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവിടെ നമ്മളെ ആരും നോക്കില്ല. അവർ നമ്മൾ ഷോർട്സാണ് ഇട്ടത് എന്നൊന്നും ശ്രദ്ധിക്കുന്നേ ഇല്ല എന്നും ഹണി റോസ് പറയുന്നു.

honey-rose-10

അതേ സമയം അടുത്തിടെ ബോഡി ഷെയ്മിങ്ങിന് എതിരെ ഹണി റോസ് രംഗത്ത് എത്തിയിരുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് ഹണി റോസ് പറഞ്ഞത്. ബോഡി ഷെയ്മിങ്ങിന്റെ ഭയാനകമായ വേർഷനാണ് ഞാൻ അനുഭവിക്കുന്നത്. ആദ്യമൊക്കെ ഇതു കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു.

പക്ഷെ ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ് സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം കമന്റുകൾ ഇടുന്ന ആളുകൾ വളരെ ചെറിയ ശതമാനം മാത്രമാണ് ഇളളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം ചിന്തകളെല്ലാം അവസാനിച്ചി രുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്ന ആളാണു ഞാൻ എന്നും തന്നെക്കുറിച്ച് വരുന്ന പല വ്യാജ വാർത്തകളിലും പ്രമുഖരുടെ പേരുകൾ വലിച്ചിഴക്കപ്പെട്ടപ്പോൾ അതു വിഷമം ഉണ്ടാക്കിയെന്നും ഹണി റോസ് പറഞ്ഞു.

Also Read
എന്റെ തടിയെക്കുറിച്ച് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എനിക്ക് തോന്നുമ്പോൾ വണ്ണം കുറക്കും. മഞ്ജിമക്കും ചിലത് പറയാനുണ്ട്.

Advertisement