മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.
സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍.
1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി. 80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി.
Also Read:രഹസ്യമായി രണ്ടാംവിവാഹം, നടി സബിത നായരുടെ ഭര്‍ത്താവ് ആരാണെന്ന് അറിയാമോ, പരിചയപ്പെടുത്തി താരം
മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. മലയളത്തിലെ സൂപ്പര്‍താരമായി മാറാന്‍ കഴിയാതെ പോയതിന്റെ സങ്കടം പങ്കുവെക്കുകയാണ് റഹ്‌മാന്‍. തന്റെ പി ആര്‍ വര്‍ക്ക് ശരിക്കും നടന്നില്ലെന്നും അതില്‍ ഫോക്കസ്ഡ് ആവാന്‍ പറ്റിയില്ലെന്നും റഹ്‌മാന്‍ പറയുന്നു.
അല്ലെങ്കില്‍ താനും ഒരു സൂപ്പര്‍സ്റ്റാര്‍ ആയി മാറിയേനെയെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും കിട്ടിയ സ്റ്റാര്‍ഡം തനിക്ക് കിട്ടിയേനെയെന്നും തന്റെ കൈയ്യിലിരിപ്പ് കൊണ്ടും കൂടിയാണ് കിട്ടാതെ പോയതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പൈസയുണ്ടാക്കണം എന്നൊന്നും വിചാരിച്ചല്ല വന്നതെന്ന് റഹ്‌മാന്‍ പറയുന്നു.
Also Read: ചെയ്തതെല്ലാം തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍, നടി രമ്യ സുരേഷിന്റെ യഥാര്‍ത്ഥ ജീവിതം അറിയാം
തനിക്ക് പ്രത്യേക കരിയര്‍ പ്ലാനിങ് ഒന്നുമുണ്ടായിരുന്നില്ലെന്നും നല്ല സബ്ജക്ടുകള്‍ വന്നാല്‍ അപ്പോള്‍ ചെയ്യുമെന്നും വിവാഹത്തിന് ശേഷമാണ് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ അറിഞ്ഞതെന്നും റഹ്‌മാന്‍ പറയുന്നു. പ്രണയത്തെക്കുറിച്ചും റഹ്‌മാന്‍ പറയുന്നു.
സിനിമയിലുണ്ടായിരുന്ന ഒരാളെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും അവളെ വിവാഹം കഴിക്കണമെന്ന് ഒത്തിരി ആഗ്രഹമുണ്ടയിരുന്നുവെന്നും ഇക്കാര്യം വിവാഹ ശേഷം താന്‍ ഭാര്യയോട് പറഞ്ഞിരുന്നുവെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.