നന്ദനം എന്ന സിനിമയിലൂടെ മലയാളി മനസ്സിലേക്ക് കുടിയേറി പാർത്ത നടിയാണ് നവ്യനായർ. മലയാളത്തിന്റെ മുഖശ്രീയെന്നും താരത്തെ വിളിക്കാം. ബാലാമണിയായി വന്ന നടി വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ ഒരുത്തി എന്ന സിനിമയുടെ പ്രമോഷനിടയിൽ നവ്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
പെട്ടെന്ന് സങ്കടം വരുന്ന സ്വഭാവത്തെക്കുറിച്ചാണ് നവ്യ നായർ സംസാരിക്കുന്നത്. നിമിത്തങ്ങളിൽ വിശ്വസിക്കുന്ന ആളാണ് താരം. ജീവിതത്തിൽ കണ്ടുമുട്ടുന്ന ആളുകൾ പുതിയ പാഠങ്ങൾ സമ്മാനിക്കും. ചിലപ്പോൾ ജീവിതകാലം മുഴുവനുമുള്ള ബന്ധങ്ങൾക്ക് അവർ കാരണമാകും. പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ ജീവിതത്തിൽ ഉണ്ടാവാം. അതെല്ലാം നിമിത്തങ്ങളാണെന്നാണ് താരം പറയുന്നത്.
കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിൽ നവ്യ പറയുന്നതിങ്ങനെ. ബോൾഡ് ആവാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ജീവിതത്തിൽ പലപ്പോഴും ഞാൻ ബോൾഡ് അല്ലെന്ന് എനിക്ക് തന്നെ സ്വയം തോന്നിയിട്ടുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന സാധാരണ ആളായ ഞാൻ ഓവർ സെൻസിറ്റീവ് കൂടിയാണ്. എന്റെ അഭിനയ ജീവിതത്തിന് അത് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന്റെ വിഷമങ്ങൾ ഉൾക്കൊള്ളാൻ എനിക്ക് സാധിക്കും. പക്ഷെ വ്യക്തി ജീവിതത്തിൽ നോക്കിയാൽ ഞാൻ കുറച്ച് കൂടി ശ്രദ്ധിക്കേണ്ടെ ഭാഗമാണത്. കാര്യങ്ങൾ കുറച്ച് പുറത്ത് നിന്ന് നോക്കി കാണേണ്ടതുണ്ട്. പക്ഷെ എനിക്ക് പറ്റുന്നില്ല’
Also Read
ലൈഗർ സിനിമയുടെ പുറകിൽ സാമ്പത്തിക ഇടപാടോ ? നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി.
അതേസമയം പത്രത്തിൽ വരുന്ന വാർത്തയൊക്കെ താരത്തെ കൂടുതൽ നേരത്തക്ക് ബുദ്ധിമുട്ടിലേക്ക് നയിക്കുന്നുണ്ടെന്നാണ് പറയുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ താരത്തെ സന്തോഷിപ്പിക്കുമെന്നും സങ്കടപ്പെടുത്തുമെന്നാണ് അഭിമുഖത്തിലൂടെ നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്.
Also Read
മറ്റുള്ളവർക്ക് വേണ്ടി ഐഡന്റിറ്റി മാറ്റാൻ തയ്യാറല്ലെന്ന് ബിഗ്‌ബോസ് താരം റോബിൻ രാധാക്യഷ്ണൻ; സ്വന്തം കാര്യം നോക്കി ജീവിക്കാൻ നിർദ്ദേശവും. ഓരോ വാക്കിലും റോബിൻ ലക്ഷ്യം വെക്കുന്നത് ബെസ്ലിയെയോ?
ഒരുത്തീ എന്ന വികെപി ചിത്രത്തിലൂടെ ആണ് നവ്യ നായർ വിവാഹശേഷം വീണ്ടും സ്‌ക്രീനിൽ തിരിച്ചെത്തിയത്. വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ച് വരവിലും ഗംഭീരപ്രകടനം കാഴ്ച്ചവെക്കാൻ നവ്യക്ക് കഴിഞ്ഞുവെന്നാണ് പ്രക്ഷകർ പറയുന്നത്. മികച്ച പ്രതികരണം ലഭിച്ച സിനിമ കൂടിയായിരുന്നു ഒരുത്തി.