പലരും ചോദിക്കുന്നത് ലെസ്ബിയൻ ആണോ എന്നാണ്, സുഹൃത്തുക്കൾ എല്ലാം ഇട്ടിട്ട് പോയി: സങ്കടം പറഞ്ഞ് നിമിഷ ബിജോ

550

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൽക്ക് ഏറെ സുപരിചിതയായ താരം ആണ് നിമിഷ ബിജോ. മോഡലിംഗ് രംഗത്തിൽ കൂടി ആണ് താരം കൂടുതൽ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകൾ ആണ് നിമിഷ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്.

പലപ്പോഴും ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് താരം ആരാധകരുമായി പങ്കുവെയ്ക്കാ റുള്ളത്. നിമിഷയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയിട്ടുണ്ട്.

Advertisements

nimisha-sijo-5

ആറൻമുള പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി താരം ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദം ആവുകയും നിമിഷ ബിജോ നിയമ നടപടികൾ നേരിടുകയും ചെയ്തിരുന്നു. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന നടി താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ട് രംഗത്ത് എത്തിയരിക്കുകയാണ് താരം ഇപ്പോൾ.

Also Read
അത് നടക്കില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്, സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

ലെസ്ബിയൻ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടാറുണ്ടെന്നും പള്ളിയോട വിഷയം തന്നെ ആണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. ചെരുപ്പിട്ട് പള്ളിയോടത്തിൽ കയറിയതാണ് പ്രശ്‌നമായത്. അതിന്റെ മഹത്വമെനിക്ക് അറിയില്ലായിരുന്നു.

nimisha-sijo-7

ഫോട്ടോ പുറത്ത് വന്നതോടെ വല്ലാത്ത തെറിവിളികൾ ആയിരുന്നു. ഇപ്പോഴും അത് തുടർന്ന് പോരുക ആണെന്ന് ചാനൽ മീഡിയ ലൈഫിന് നൽകിയ അഭിമുഖത്തിലൂടെ നിമിഷ പറയുന്നു. എന്നെ ഞാനാക്കിയത് സോഷ്യൽ മീഡിയയാണ്.

എന്നാൽ ഞാനൊരു ഫോട്ടോ ഇട്ട് കഴിഞ്ഞാൽ എന്റെ വീട്ടുകാർക്കോ ഭർത്താവിനോ ഇല്ലാത്ത സങ്കടം നിങ്ങൾക്ക് വേണ്ട. തെറിവിളികളൊന്നും അതിന് വേണ്ട എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മോശമായി കമന്റിടുന്നവർക്കുള്ള മറുപടി അതിന് താഴെ തന്നെ ഞാൻ കൊടുക്കാറുണ്ട്.

nimisha-sijo-6

ഒട്ടും പറ്റാത്ത കമന്റുകൾ പിന്നെ ഞാനും വിട്ട് കളയുകയാണ് ചെയ്യാറുള്ളത്. എനിക്ക് കട്ട സപ്പോർട്ട് തന്നിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ ഞാൻ കുറച്ച് മുകളിലേക്ക് മാറിയെന്ന് കണ്ടപ്പോൾ അവരെല്ലാം എന്നെ അവഗണിച്ചു.

Also Read
38 ലും ഹോട്ടായി ശ്രുതി മേനോൻ; പുതിയ പ്രസ്താവന നടത്തിയപ്പോലെയെന്ന് നടി

അതെന്താണെന്ന് എനിക്ക് അറിയില്ല. സുഹൃത്തുക്കൾ ഇട്ടേച്ച് പോയതിന്റെ വിഷമം എനിക്കുണ്ട്. പിന്നെ എന്റെ ഏറ്റവും നല്ല സുഹൃത്ത് ഭർത്താവ് ആണ്. അതുപോലെ അച്ഛനും അമ്മയുമൊക്കെ സുഹൃത്തുക്കളെ പോലെയാണ് കൂടെ നിൽക്കുന്നതെന്ന് നിമിഷ പറയുന്നു.

nimisha-sijo

അതേ സമയം സിനിമയിലും മോഡലിംഗിലുമായി സജീവമാണ് താരമിപ്പോൾ. പത്തൊമ്പതാം നൂറ്റാണ്ട്, രാക്ഷസി, എതിരേ എന്നിവയാണ് താരം വേഷമിട്ട ചില ചിത്രങ്ങൾ.

Advertisement