ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത്: സംയുക്ത വാർമ്മ പറഞ്ഞത് കേട്ടോ

675

മലയാള സിനിയിൽ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികയായി നിന്ന സംയുക്ത കേവലം നാല് വർഷം മാത്രമേ സിനിമയിൽ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങൾ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളൾ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വർമ്മ സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.

Advertisements

അതേ സമയം മുമ്പ് ഒരിക്കൽ സംയുക്ത വർമ്മ തന്റെ ആദ്യ സിനിമയെ കുറിച്ച് പറഞ്ഞത് വൈറൽ ആയി മാറിയിരുന്നു.
ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത്.

Also Read
വളരെ മോശമായി എലിസബത്ത് എന്നെ ചീത്ത പറഞ്ഞു, അങ്ങനെയൊരു വീഡിയോ ഇട്ടത് ക്ഷമ നശിച്ചപ്പോൾ, എലിസബത്തുമായി പിരിയുന്നുവെന്ന വാർത്ത വന്ന വഴിയെകുറിച്ച് ബാല

ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാൻ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു. ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണത് എന്നായിരുന്നു സംയുക്ത വർമ്മ പറഞ്ഞത്.

അതേ സമയം എകെ ലോഹിതദാസ് രചന നിർവഹിച്ച ചിത്രം സത്യൻ അന്തിക്കാടായിരുന്നു സംവിധാനം ചെയ്തത്.
ജയറാമിന്റെ നായിക ആയിട്ടായിരുന്നു 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ ചിത്രത്തിൽ സംയുക്ത വർമ്മയുടെ അരങ്ങേറ്റം.

തിലകൻ, കെപിഎസി ലളിത, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിവി ഗംഗാധരൻ നിർമ്മിച്ച ചിത്രം കൽപക ഫിലിംസ് ആയിരുന്നു വിതരണത്തിന് എത്തിച്ചത്. അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആദ്യ ചിത്രത്തിലെ പ്രകടനം വിലയിരുത്തി ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സംയുക്തയെ തേടി എത്തിയിരുന്നു.

പതിനെട്ടോളം സിനിമകളിൽ അഭിനയിച്ച നടി അവസാനം അഭിനയിച്ചത് 2002 ൽ പുറത്തിറങ്ങിയ തെങ്കാശി പട്ടണം എന്ന ചിത്രത്തിലായിരുന്നു. നടൻ ബിജു മേനോനുമായിട്ടുള്ള വിവാഹം ആ വർഷം തന്നെയായിരുന്നു കഴിഞ്ഞു. ഇപ്പോഴും കുടുംബിനിയായി കഴിയുകയാണ് സംയുക്ത വർമ്മ.

Also Read
എന്നും രാത്രി അമ്മയും ഞാനും വിവാഹം പ്ലാന്‍ ചെയ്യും; മുഴുവന്‍ ബഡ്ജറ്റ് നോക്കിയപ്പോള്‍ ചെലവ് ഒരു കോടിക്ക് മുകളില്‍; അനുശ്രീ പറയുന്നു

Advertisement