എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കണം, ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്യണം, ഭര്‍ത്താവിനത് നിര്‍ബന്ധമാണ്, തടി വെച്ചാല്‍ ആനയെന്ന് കളിയാക്കുമെന്നും നിത്യ

1273

താഹ സംവിധാനം ചെയ്ത് ദീലീപ് നായകനായി എത്തിയ സൂപ്പര്‍ ചിരിപ്പടം ഈ പറക്കു തളികയിലെ നായികയായി മലയാള സിനിമയിലേക്ക് എത്തി താര സുന്ദരിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളില്‍ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു. നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്.

എന്നാല്‍ വിവാഹം ശേഷം സിനിമയില്‍ നിന്ന് നിത്യാ ദാസ് മാറി നില്‍ക്കുക ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു.

Advertisements

പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ല്‍ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. പള്ളിമണി എന്ന സിനിമയിലൂടെ നിത്യ ദാസ് തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

അതേസമയം, താനിപ്പോഴും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിന്റെ കാരണം വീട്ടില്‍ പാലിക്കുന്ന കനത്ത ചിട്ടകളാണ് എന്നാണ് നിത്യ പറയുന്നത്. ഭര്‍ത്താവ് എന്നും വര്‍ക്ക് ഔട്ട് ചെയ്യുമെന്നും തന്നെയും മക്കളേയും നിര്‍ബന്ധമായും ചെയ്യിപ്പിക്കുമെന്നുമാണ് നിത്യ പറയുന്നത്.

ALSO READ-അതിന കുറിച്ച് ഒന്നും അറിയാത്ത ആളാണ് അബീഷ്, കല്യാണം എന്ന് കേൾക്കുന്നതേ ഇപ്പോൾ പേടിയാണ്: വിവാഹ ബന്ധം വേർപെടുത്തിയതിനെ കുറിച്ച് അർച്ചന കവി

ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. കാരണം എന്റെ ഭര്‍ത്താവിന് തടിക്കുന്നത് ഇഷ്ടമല്ല. ആള്‍ എപ്പോഴും എന്നെ കണ്ടാല്‍ ഹാത്തി (ആന) എന്ന് പറഞ്ഞ് കളിയാക്കും. ഞാന്‍ മെലിഞ്ഞിട്ടാണ്. എന്നാലും എന്നെ കളിയാക്കും. ഓഹോ, ഹാത്തിയാണല്ലേ, കാണിച്ചുതരാമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മിലൊരു കോമ്പറ്റീഷനാണെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

തന്റെ ഭര്‍ത്താവിന്റേത് ഒരു സിസ്റ്റമാറ്റിക് ലൈഫാണ്. എന്ത് സംഭവിച്ചാലും രാവിലെ എഴുന്നേല്‍ക്കും, ജിമ്മില്‍ പോവും, വിളക്ക് കത്തിക്കും, അതിനൊരു മാറ്റവുമുണ്ടാവില്ല. ഞാനിപ്പോള്‍ തലേന്ന് താമസിച്ചുകിടന്നാല്‍ എഴുന്നേല്‍ക്കില്ല. എന്തെങ്കിലും വിഷമമുണ്ടെങ്കിലും ഞാന്‍ എഴുന്നേല്‍ക്കില്ല. ആള്‍ അങ്ങനെയെ അല്ലെന്നും നിത്യ പറയുന്നു.

ALSO READ-മമ്മൂട്ടി മോഹന്‍ലാലിനോട് പോടാ നീ എന്ന് പറഞ്ഞു; ആ ഒരൊറ്റ കാരണം കൊണ്ട് സിനിമ പരാജയപ്പെട്ടു; വെളിപ്പെടുത്തി സംവിധായകന്‍ സാജന്‍

അതേസമയം, തന്നെ പോലെയാണ് കുട്ടികളെന്നും നിത്യ പറയുന്നു. അവര്‍ക്കും ഇഷ്ടമല്ല, ഉറങ്ങണമെന്നുണ്ട്. പക്ഷേ ഭര്‍ത്താവിന് നിര്‍ബന്ധമാണ് എഴുന്നേല്‍ക്കണമെന്നുള്ളത്. ആദ്യമൊക്കെ എനിക്ക് ദേഷ്യമായിരുന്നു. ഇതെന്തൊരു മനുഷ്യനാണെന്ന് വിചാരിക്കുമായിരുന്നു എന്നും നിത്യ പറയുന്നു.

പ്രേമിക്കുന്ന സമയത്ത് എത്ര മണിക്കാണ് എഴുന്നേല്‍ക്കുന്നത് എന്നൊന്നും ആരും ചോദിക്കില്ല. അന്ന് നല്ല കാര്യങ്ങള്‍ മാത്രമേ സംസാരിക്കൂ. ഇതെല്ലാവര്‍ക്കും ഒരു പാഠമായിക്കോട്ടെ. പ്രേമിക്കുമ്പോഴും ചോദിക്കണം എത്ര മണിക്ക് എഴുന്നേല്‍ക്കുമെന്നാണ് നിത് പറയുന്നത്.

തനിക്ക് രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കുന്ന ശീലമുണ്ടായിരുന്നു. അരവിന്ദും അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ ഇതുതന്നെ എന്റെ ഭര്‍ത്താവ് എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ ഒരു ദിവസം പോലും മാറ്റില്ലെന്ന് ഞാന്‍ വിചാരിച്ചില്ലെന്നാണ് താരം പറയുന്നത്.

താന്‍ ശനിയാഴ്ചയാണെങ്കില്‍ ഇന്നിനി എഴുന്നേല്‍ക്കണ്ട വിളക്ക് കത്തിക്കണ്ട എന്ന് വിചാരിക്കും. എന്നാല്‍ ഭര്‍ത്താവ് അങ്ങനെയല്ല.ഇപ്പോള്‍ ഞാന്‍ അതുമായി ശീലിച്ചെന്നും അമ്മക്കെങ്കിലും ഒന്ന് മാറിക്കൂടായിരുന്നോ എന്ന് മോള്‍ ചോദിക്കുമെന്നുമാണ് നിത്യ പറയുന്നത്.

അതേസമം, താന്‍ മകളോട്, മോളെ ഇങ്ങനെ സെറ്റായിപ്പോയി, ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞുകൊടുക്കുമെന്നും നിത്യ പറയുകയാണ്.

Advertisement