തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലാളത്തിന്റെ സ്വന്തം ലേഡി സൂപ്പർതാരമാണ് പ്രിയനടി മഞ്ജു വാര്യർ.മോഹൻ സുരേഷ് ഗോപി മുരളി കൂട്ടുകെട്ടിൽ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷം ചയ്താണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.
കലോൽസവ വേദികളിൽ നിന്നും ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സല്ലാപത്തിലൂടെ നായികയായി മാറിയ മഞ്ജു സംഭവ ബഹുലമായ ജീവിതത്തിലൂടെയും അഭിനയത്തിലൂടെയും ആണ് കടന്നു പോയത്. തുടക്കകാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുകയും പിന്നീട് വിവാഹ ജീവിതത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു താരം.
എന്നാൽ ആ ബന്ധം വേർപെടുത്തിയതിന് ശേഷം ഒരു മികച്ച തിരിച്ചു വരവിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ലേഡീ സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു മഞ്ജുവാര്യർ. ഇന്ന് മഞ്ജു വാര്യരുടെ ഓരോ വാക്കിനും ചെവിയോർത്ത് ഇരിക്കുകയാണ് കേരളം. അതുകൊണ്ടു തന്നെ മഞ്ജു വാര്യർ എന്തു പറഞ്ഞാലും അത് വാർത്തയാണ്.
Also Read
സെ ക് സ് എന്നത് തനിക്ക് വിശപ്പും വികാരവുമാണ്: വിദ്യാ ബാലൻ അന്ന് തുറന്നു പറഞ്ഞത് ഇങ്ങനെ
ഇപ്പോഴിതാ താരത്തിന്റെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത് എന്ന അടിക്കുറിപ്പോടെ ആണ് മഞ്ജു വാര്യർ പുതി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. അതേ സമയം മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നായികയാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകം കീഴടക്കിയ നടി. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ചു വാര്യർ.
താരത്തിന്റെ ആയിഷ എന്ന സിനിമയിലെ പുതിയ ലുക്ക് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രായം 44 ആയെങ്കിലും മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നു. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്.
താരം ഈ അടുത്തിടെ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തിൽ എല്ലാം ക്ഷമയോടെ നിരീക്ഷിക്കാൻ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അർഹിക്കുന്നില്ല എന്നും കുറിച്ചിരുന്നു. അയിഷ ആണ് താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.