ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കുടിക്കാന്‍ തന്നത് ഗോമൂത്രം; മുഖത്ത് തേയ്ക്കാന്‍ ചാണകവും; അരവിന്ദ് സിങിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നിത്യ ദാസ്

686

താഹ സംവിധാനം ചെയ്ത് ദീലീപ് നായകനായി എത്തിയ സൂപ്പര്‍ ചിരിപ്പടം ഈ പറക്കു തളികയിലെ നായികയായി മലയാള സിനിമയിലേക്ക് എത്തി താര സുന്ദരിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളില്‍ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു. നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്.

എന്നാല്‍ വിവാഹം ശേഷം സിനിമയില്‍ നിന്ന് നിത്യാ ദാസ് മാറി നില്‍ക്കുക ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു.

Advertisements

പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ല്‍ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിത്യയുടെയും മകളുടെയും ഡാന്‍സ് വീഡിയോകളൊക്കെ വൈറലാണ്. പള്ളിമണി എന്ന സിനിമയിലൂടെ നിത്യ ദാസ് തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

ALSO READ- സായ് പല്ലവിയെ തന്റെ നായികയായി വേണ്ട; ഒപ്പം അഭിനയിക്കില്ലെന്ന് തുറന്നടിച്ച് പവന്‍ കല്യാണ്‍; കാരണം ഇതാണ്

കാശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങിനെ വിവാഹം ചെയ്ത് സിനിമാ ലോകം ഉപേക്ഷിച്ചാണ് നിത്യ പോയിരുന്നത്. അതേസമയം, വിവാഹ ശേഷം ജമ്മുവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ച് പറയുകയാണ് നിത്യ ദാസ് ഇപ്പോള്‍.

ഭര്‍ത്താവിന്റെ അനിയന്റെ വിവാഹ ചടങ്ങിനിടെ ഗോമൂത്രം കുടിക്കേണ്ട ്‌വസ്ഥ വന്നിരുന്നെന്ന് പറയുകയാണ് നിത്യ. ‘വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു.’- താരം പറയയുന്നു.

അവരുടെ ഭക്ഷണ രീതി എനിക്ക് പറ്റാത്തതുകൊണ്ട് കേരള രീതി ഞാന്‍ അവരെ ശീലിപ്പിച്ച് എടുക്കുകയായിരുന്നു എന്നാണ് നിത്യ പറയുന്നത്. നല്ല കേരള ഭക്ഷണം അവര്‍ക്ക് ഉണ്ടാക്കി കൊടുത്തു. അവരെ കേരള രീതിയില്‍ ശീലിപ്പിച്ച് എടുക്കുകയായിരുന്നു എന്നും താരം പറയുന്നു.

ALSO READ-കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം; സ്വന്തം സിനിമ തീയേറ്ററില്‍ കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍; ആശ്വസിപ്പിച്ച് സര്‍ജാനോ

ഇതിനിടെയാണ് അനിയന്റെ കല്യാണ ചടങ്ങുകള്‍ നടന്നത്. ചടങ്ങിനിടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു. എന്റെ മോള്‍ക്കും ഇത് നല്‍കിയിരുന്നു. അവള്‍ പറഞ്ഞു, ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഞാന്‍ പറഞ്ഞത് നിനക്ക് തോന്നിയതായിരിക്കും എന്നായിരുന്നു,

ഇതുകഴിഞ്ഞപ്പോള്‍ അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും മണമില്ലാത്തത് എന്ന് തോന്നുന്നു. ഇതോടെ ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കുകയാണ് പതിവെന്ന് താരെ പറയുന്നു.

നിത്യ ദാസ് വിവാഹശേഷം 15 വര്‍ഷത്തോളമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഇപ്പോള്‍ സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് താരം.

2007 ലായിരുന്നു നിത്യ വിവാഹിതയായത്. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. നൈന ജംവാളാണ് മകള്‍. ഒരു മകനും ദമ്പതികള്‍ക്കുണ്ട്.

Advertisement