സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത.
സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം ഭര്‍ത്താവ് ഷെബിനും കൂടെയുണ്ട്. ഇരുവരും ‘ഏട്ടാ ഇവിടെ സേഫല്ല’, എന്ന വെബ്സീരീസിലൂടെയ ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചു.
ഷെബിന് നിലവില്‍ ജോലി ഒന്നും ഇല്ലെന്നും എന്നാല്‍ തങ്ങളിരുവരും സന്തുഷ്ടരാണെന്നും പൊന്നുവും പറയുന്നു. വീട്ടുകാരെ മിസ് ചെയ്യുന്നുണ്ട്. വിവാഹം ഒരിക്കലും എടുത്തുചാട്ടം ആയിരുന്നു എന്ന് തോന്നിയിട്ടില്ല. ഹാപ്പിയായാണ് ജീവിക്കുന്നതെന്ന് പൊന്നു പറയുമ്പോള്‍, കൃത്യമായ പ്ലാനോടുകൂടിയാണ് ഞങ്ങളുടെ ലൈഫ് മുന്‍പോട്ട് പോകുന്നതെന്ന് ഷെബിനും പറയുന്നു.
പ്രണയിക്കുന്നവരോട് പറയാന്‍ ഉള്ളത് ആത്മാര്‍ഥമായി സ്‌നേഹിക്കുക എന്നാണ്. വിവാഹം കഴിഞ്ഞശേഷവും പ്രേമിച്ചപ്പോഴുള്ള സ്‌നേഹം ഉണ്ടാകണം. ഒളിച്ചോടി പോയതിനു ശേഷം ആളുകള്‍ നമ്മളോട് നേരിട്ട് നെഗറ്റീവ് ആയി ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ചിലരുടെ നോട്ടം കാണുമ്പൊള്‍ നമ്മള്‍ക്ക് മനസിലാകും. ചില നോട്ടങ്ങളും അടക്കം പറച്ചിലുകളും നമ്മള്‍ക്ക് കാണുമ്പൊള്‍ മനസിലാകുമല്ലോയെന്നും പൊന്നുവും ഷെബിനും പറയുന്നു.
അതേസമയം, പൊന്നു ഗര്‍ഭിണി ആണെന്ന വാര്‍ത്തകളോട് രൂക്ഷമായാണ് ഷെബിന്‍ പ്രതികരിച്ചത്. നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കാറായിട്ട് മാത്രമേ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നോള്ളൂവെന്നാണ് ഇരുവരും പറഞ്ഞത്.
ഇന്‍സ്റ്റയില്‍ ഇടുന്ന ഞങ്ങളുടെ പോസ്റ്റുകള്‍ ചില ആളുകള്‍ വളരെ മോശമായി എടുത്തുകൊണ്ട് പോയി ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്ക് വ്യൂസ് കിട്ടാനായി എന്തും പടച്ചുവിടാം എന്ന ചിന്ത ഒന്നും വേണ്ട. സൈബര്‍ പൊലീസിന് കംപ്ലെയിന്റ് കൊടുത്താല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂ ഇതൊക്കെ. എന്റെ പെണ്ണ് ഗര്‍ഭിണി ആണേല്‍ ഞാന്‍ തന്നെ അത് പറയും, മറ്റാരും ഇല്ലാക്കഥ പറഞ്ഞു നടക്കേണ്ട കാര്യം ഇല്ലെന്നും ഷെബിന്‍ പറഞ്ഞു.
ഷെബിനെ വീട്ടില്‍ നിന്നും വിളിക്കാറുണ്ട്, അങ്ങോട്ടും വിളിക്കാറുണ്ട് എന്നാല്‍ എന്നോട് എന്റെ വീട്ടുകാര്‍ക്ക് നല്ല ദേഷ്യമാണ്. അവരെ ഞാന്‍ അങ്ങോട്ട് വിളിച്ചിട്ടും കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അവര്‍ എന്നെ ഒരിക്കലും അക്‌സെപ്റ്റ് ചെയ്യില്ല. അതിന്റെ പിറകെ പോയിട്ട് കാര്യം ഉണ്ടെന്നുതോന്നുന്നില്ലെന്നാണ് പൊന്നു പറയുന്നത്. വിവാഹശേഷം ഉത്തരവാദിത്വം കൂടി എന്നും, എനിക്ക് ഇരുപതും ഷെബിന് 27 ഉം വയസ്സാണ് ഉള്ളതെന്നും പൊന്നും ഷെബിനും പറയുന്നു.