സേവാഭാരതിയെ തള്ളി പറയാൽ പറ്റില്ല കാരണ് ഞാൻ ഒരു ബിജെപി അനുകൂലിയാണ് അതും ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലി: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

737

പതനൊന്ന് വർഷത്തിൽ അധികമായി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയൻ ആയ യുവനടൻ ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.

സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായും എല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആണ് ഉണ്ണി മുകുന്ദൻ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയത്.

Advertisements

രഞ്ജിത് പൃഥ്വിരാജ് നവ്യാ നായർ കൂട്ടുകെട്ടിൽ ഇറങ്ങിയസൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ മേഖലയിലേക്ക് കടക്കുന്നത്.
2011ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു.

തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തുക ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ.

Also Read
ആ നടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം കഴിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി റഹ്‌മാന്‍

മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവ നായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. സിനിമാ നിർമാണ രംഗത്തേക്കും കൈവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. താരം തന്നെ നിർമ്മിച്ച് നായകനായി എത്തിയ മേപ്പടിയാൻ എന്ന ചിത്രം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

അതേ സമയം ഒരു പ്രത്യേക പോയിന്റിൽ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ രാജ്യത്തിന് തിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയം എന്നും ആണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

മേപ്പടിയാൻ സിനിമയിൽ സേവാഭാരതി ആംബുലൻസ് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളോടാണ് താരം പ്രതികരിച്ചത്. സിനിമ കണ്ടവർവർക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാൻ പറ്റില്ല. കാരണം കേരളത്തിൽ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവർ സാമൂഹിക സേവന രംഗത്തുള്ളതാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമർജൻസി അല്ലെങ്കിൽ കാഷ്വാലിറ്റി വന്നാൽ, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

കാരണം 10, 12 ദിവസം തനിക്ക് ആ സ്ട്രെയിൻ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. അപ്പോൾ ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുക ആണെങ്കിൽ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കിൽ ഉറപ്പായും അവർക്ക് താങ്ക്സ് കാർഡ് വെക്കും.

ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാൻ താൻ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്സ് ഉണ്ടെന്ന് കണ്ടെത്തി ഹനുമാൻ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോ എന്നൊക്കെ ചോദിച്ചാൽ, താൻ അത്തരം ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. തന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാൻ പോലും പാടില്ല അത് തെറ്റാണ്.

എത്രയോ സിനിമകളിൽ എത്രയോ പേര് ആംബുലൻസിൽ ശബരിമലയിൽ പോകുന്നത്, എത്രയോ പേർ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചർച്ചകളില്ല. താൻ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരിൽ, അത് തെറ്റായ പ്രവണതയാണ്. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടാൽ പോരെ. എന്തിനാ ഒരു സിനിമയെടുക്കുന്നത്.

Also Read
കടംകയറി വീട്ടില്‍ നില്‍ക്കാനാവാതായതോടെ പിതാവ് ഉപേക്ഷിച്ച് പോയി, 12 ലക്ഷം രൂപയുടെ കടം വീട്ടിയത് മകന്‍ തനിച്ച്, ഉപ്പും മുളകിലെ കേശുവിന്റെ ഉമ്മ പറയുന്നു

പിന്നെ ഒരു പർട്ടിക്കുലർ പോയിന്റിൽ പ്രൊ ബിജെപിയായാലും തന്റേത് നാഷണലിസ്റ്റ് വാല്യൂസ് ആണ്. താൻ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാൽ എല്ലാവർക്കും ഒരു പൊളിറ്റിക്കൽ ഔട്ട് ലുക്കുണ്ടാകും എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു.

Advertisement