എപ്പോഴും ബഹളമായിരുന്നു, അപ്പോഴാണ് അറിഞ്ഞത് ചാക്കോച്ചന്‍ കള്ളുകുടിച്ച് പ്രശ്‌നമുണ്ടാക്കുകയാണെന്ന്, വെളിപ്പെടുത്തലുമായി ജോമോള്‍

641

നിറം സിനിമയിലെ എല്ലായിടത്തും പോയി വീഴുന്ന വര്‍ഷയെ ആരും മറക്കാനിടയില്ല, എബിയുടേയും സോനുടേയും സൗഹൃദം കണ്ട് കൊതിക്കുന്ന വര്‍ഷയെ പ്രേക്ഷകരും സ്വീകരിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച്അമ്പരപ്പിച്ച താരമാണ് ജോമോള്‍.

ജോമോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചാണ് സിനിമയിലെത്തിയത് പിന്നീട് മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി വേഷമിട്ടു.

Advertisements

താരത്തിന്റെ കരിയറില്‍ മാറ്റം വന്നത് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ നായികയായതോടെയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.

Also Read; ഒരു വഴക്ക് എങ്ങനെ ഡൈവോഴ്‌സിലേക്ക് എത്തിക്കാം, വൈറലായി മീത്തിന്റെയും മിറിയുടെയും വീഡിയോ

തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്‌നേഹം, എന്നിവയാണ് താര്തതിന്റെ മറ്റ് സിനിമകള്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും ബ്രേക്ക് എടുത്ത താരം പിന്നീട് സീരിയലുകളിലൂടെ തിരികെ എത്തിയിരുന്നു.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനുമൊത്ത് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചാക്കോച്ചന്റെ വലിയ ആരാധികയായിരുന്നു താനെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ ചാക്കോച്ചനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്നും ജോമോള്‍ പറയുന്നു.

Also Read: ഇപ്പോഴും ജയറാം എന്റെ അടുത്ത സുഹൃത്താണ്, അഭിനയം നിർത്തി പോകാൻ ഒരു കാരണം ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി സുനിത

ഷൂട്ടിന് പോയപ്പോള്‍ ചാക്കോച്ചന്‍ എപ്പോഴും ബഹളം വെക്കുന്നതായിരുന്നു കണ്ടതെന്നും അപ്പോള്‍ ഒരാള്‍ വന്ന് തന്നോട് പറഞ്ഞു പുള്ളിക്കാരന്‍ വെള്ളമടിച്ചിട്ടുണ്ടെന്ന്, എന്നാല്‍ ശരിക്കും പിന്നീടാണ് മനസ്സിലായത് അതൊക്കെ വെറും അഭിനയം മാത്രമായിരുന്നുവെന്ന് എന്നും ജോമോള്‍ പറയുന്നു,

Advertisement