അച്ഛന്‍ ഉറക്കമിളച്ചിരുന്ന് മുറുക്കുകയാണോ? ലിവര്‍ സിറോസിസ് വന്ന് രക്തം വായില്‍ നിറഞ്ഞിരുന്ന കാലത്തെ കുറിച്ച് ജിഎസ് പ്രദീപ്

678

ഒരു കാലത്ത് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് ഗെയിം ഷോ ആയിരുന്നു അശ്വമേധം എന്ന പരിപാടി. ആ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമായിരുന്നു ജിഎസ് പ്രദീപ്. അറിവിന്റെ നിറകുടമായ ജി എസ് പ്രദീപിന് ഈ ലോകത്തിലെ സര്‍വ്വ വിഷയങ്ങളും മനഃ പാഠമാണ്.

ഓര്‍മ്മ ശക്തിയും വിശകലനപാടവും കൊണ്ട് അശ്വമേതം പോലെയുള്ള പരിപാടികളിലൂടെ പ്രേക്ഷക മനസിനെ കോരിത്തരിപ്പിക്കാന്‍ പ്രദീപിന് സാധിച്ചിരുന്നു. ഒന്ന് രണ്ടു സിനിമകളിലും ജിഎസ് പ്രദീപ് അഭിനയിച്ചിരുന്നു. മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാര്‍ത്ഥിയായി ജിഎസ് പ്രദീപ് മിനി സ്‌ക്രീനിലെത്തിയപ്പോള്‍ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

Advertisements

അദ്ദേഹത്തിന്റെ ജീവിതവും അതിന്റെ തളര്‍ച്ചയും തിരിച്ചുവരവുമെല്ലാം മലയാളികള്‍ക്ക് അറിയുന്ന കഥകളാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ജിഎസ് പ്രദീപ് തന്റെ അസുഖാവസ്ഥ തരണം ചെയ്തതിനെക്കുറിച്ച് പറഞ്ഞത് വീണ്ടും ചര്‍ച്ചയാവുകയാണ്.

ALSO READ- എന്റെ പ്രണയത്തിന് നിര്‍മ്മലിന്റെ സഹായം ഉണ്ടായില്ല, എന്നാല്‍ നിര്‍മ്മലിന്റെ പ്രണയ വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ ഒപ്പം കിടന്നത് ഞാനായിരുന്നു: ഹരീഷ് കണാരന്‍

ലിവര്‍സിറോസിസ് വരുന്നതിന് മുന്‍പ് ജീവിതം ഒരു ആഘോഷമായിരുന്നു. അതിന് സേഷമാണ് അസുഖം വന്നത്. ചികിത്സയിലൂടെ ഭേദമാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും പറഞ്ഞു. ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോവരുത് എന്ന് അറിയിച്ച സമയത്ത് ഞാനൊരു പരിപാടിക്ക് പോയി. നേരത്തെ ഏറ്റ് അഡ്വാന്‍സ് ഒക്കെ വാങ്ങിയ പരിപാടിയായതിനാലാണ് പോയത്.

ബില്‍റൂബിനൊക്കെ നല്ല കൂടുതലായ സമയമായിരുന്നു. കാറില്‍ ബെഡ് കെട്ടിവെച്ച് കൊണ്ടുപോകാനാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ തളിപ്പറമ്പിലെത്ത് പരിപാടിയില്‍ പങ്കെടുത്തു. ഒഎന്‍വിയുടെ കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

അസ്ഥികൂടം പോലെ മെലിഞ്ഞ് പോയ തന്നെ കണ്ട് തന്റെ വിദ്യാര്‍ത്ഥികളെല്ലാം കരയുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ വന്ന് പരിശോധനകളെല്ലാം നടത്തി. 13 തവണയാണ് അവര്‍ രക്ത പരിശോധന നടത്തിയത്.

ALSO READ- എന്റെ മകളെയും കൊണ്ട് ഞാന്‍ ഒരുപാട് ഓടിയതാണ്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; നീ തളരരുത്; കൂടെ ഞാനുണ്ട്; അന്ന് മനോജ് കെ ജയന്‍ പറഞ്ഞത് വെളിപ്പെടുത്തി ബാല

എല്ലാവരും ഒന്നിച്ച് റൂമിലെത്തിയാണ് പരിശോധനാഫലം പറഞ്ഞത്. അവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നു. സമയം കഴിഞ്ഞുവല്ലേ എന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്. അപ്പോള്‍ ഒരു ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ച് ചേട്ടാ, എന്താണ് സംഭിച്ചതെന്നറിയില്ല, ഇവിടെ വന്നപ്പോള്‍ നിങ്ങളുടെ ബില്‍റൂബിന്‍ കൂടി കൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

ഇപ്പോള്‍ അത് അത് നാലായി കുറഞ്ഞു. എങ്ങനെയാണിത് സംഭവിച്ചതെന്നറിയില്ലെന്നും ആ ഡോക്ടര്‍ പറയുകയായിരുന്നു. നമുക്കൊരു എന്റോസ്‌കോപ്പി കൂടി ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് ആ പരിശോധന നടത്തിയപ്പോള്‍ ആ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലായിരുന്നു. ഒരു ഡൈയിങ് പേഷ്യന്‍സിന് കൊടുക്കാവുന്ന എല്ലാ മരുന്നുകളും എനിക്ക് തന്നിരുന്നു എന്നാണ് ചികിത്സിച്ച ഡോക്ടര്‍ പിന്നീട് പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടെന്നും അത്യാവശ്യം ദാനം ചെയ്യുന്ന ലിവറുണ്ടെന്നും അദ്ദേഹം പരയുന്നു. കൂടാതെ ഈ അസുഖം ബാധിച്ച ആരുടേയും മുഖവും കവിളുമൊന്നും സാധാരണ പോലെയാവില്ല. എന്തോ ഭാഗ്യമാവുമെന്നാണ് പലരും പറയുന്നത്.

തനിക്ക് രോഗം മൂര്‍ച്ഛിച്ച സമയത്ത് ഒരു ദിവസം മകള്‍ ടെറസിലിരുന്ന് പഠിച്ചോണ്ടിരിക്കുകയായിരുന്നു. ഞാന്‍ ബ്ലഡ് ഛര്‍ദ്ദിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് തുപ്പാന്‍ എഴുന്നേല്‍ക്കുന്നത് കണ്ട് അച്ഛന്‍ ഉറക്കമിളച്ചിരുന്ന് മുറുക്കാന്‍ ഉപയോഗിക്കുന്നുണ്ടോ എന്നാണ് മകള്‍ ചോദിച്ചത്.

അന്ന് ലിവര്‍സിറോസിസ് രൂക്ഷമായിരുന്നു. ആ സമയത്ത് വായില്‍ ചോര വന്ന് നിറയുമായിരുന്നു. നിയര്‍ ഡെത്ത് എക്സപീരിയന്‍സ് എന്ന് പറയുന്നത് ഒരു മനുഷ്യനെ വളരെ ശക്തനാക്കുന്ന, ഭീതരഹിതനാക്കി മാറ്റുന്ന ഒന്നാണെ ന്നും ഡജിഎസ് പ്രദീപ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

Advertisement