എന്റെ മകളെയും കൊണ്ട് ഞാന്‍ ഒരുപാട് ഓടിയതാണ്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; നീ തളരരുത്; കൂടെ ഞാനുണ്ട്; അന്ന് മനോജ് കെ ജയന്‍ പറഞ്ഞത് വെളിപ്പെടുത്തി ബാല

596

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.

നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. നടി ഊര്‍വശിയെയാണ് മനോജ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഏറെ ചര്‍ച്ചയും വിവാദവുമായി വേര്‍പിരിയലായിരുന്നു മനോജിന്റെയും ഊര്‍വശിയുടേയും.

Advertisements

മകള്‍ കുഞ്ഞാറ്റയ്ക്ക് വേണ്ടി വലിയ നിമയപോരാട്ടം തന്നെ ഊര്‍വശിയും മനോജ് കെ ജയനും നടത്തിയിരുന്നു. ഒടുവില്‍ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അച്ഛനോടോപ്പം നിന്നതോടെ മകളെ കോടതി മനോജിന് ഒപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

ALSO READ- പെങ്ങളുടെ കല്ല്യാണം നടത്താന്‍ ഓടി നടന്ന് റാഫി; വണ്ടി ചെല്ലാത്ത ആ വീട്ടിലേക്ക് നടന്നെത്തി വലിയ തുക സമ്മാനിച്ച് മമ്മൂട്ടി; അനുഭവ കഥ പറഞ്ഞ് സംവിധായകന്‍

ഇപ്പോള്‍ മനോജ് കെ ജയനും തന്നെ പോലെ ഒരുപാട് നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ബാല. വളരെ അടുത്ത ബന്ധമാണ് മനോജ് കെ ജയനുമായി തനിക്ക് ഉള്ളതെന്നും ബാല പറയുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയനെന്നാണ് ബാല പറയുന്നത്.

ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു. ‘ബാല ഞാന്‍ എന്റെ ജീവിതത്തില്‍ എന്റെ മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരരുത്. തിരിച്ചുവരണം. ബാല ഞാന്‍ ഉണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു വാക്കെനിക്ക് നല്‍കിയത് വലിയ ആത്മവിശ്വാസമാണ്- ബാല പറയുന്നു.

ALSO READ-പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്; പ്രേത സിനിമയിലെ കോസ്റ്റിയൂം ധരിച്ചെത്തിയപ്പോള്‍ കണ്ണു ചുവന്നു ശബ്ദം പോയി; ലൊക്കേഷന്‍ അനുഭവം പറഞ്ഞ് ശ്വേത

കൂടാതെ, മനോജ് കെ ജയനെ കുറിച്ച് മറ്റൊരു വിസ്മയിപ്പിക്കുന്ന കാര്യവും ബാല തുറന്നു പറയുന്നുണ്ട്. ഇന്ന് മലയാളത്തില്‍ ഉള്ള ഏത് നടനായിട്ട് താരതമ്യം ചെയ്താലും മനോജ് കെ ജയനേക്കാള്‍ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ലെന്നാണ് ബാല പറയുന്നത്.

മനോജേട്ടന് ഭയങ്കര ഹ്യുമര്‍ സെന്‍സാണ്. എന്നാല്‍ അത് പറയുന്നത് അറിയില്ല. സിംപിള്‍ ആയിട്ട് പറഞ്ഞു കളയും. കേള്‍ക്കുന്നവര്‍ ചിരിച്ച് താഴെ വീണിട്ടുണ്ടാകും, പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരവും ഇല്ലെന്നാണ് ബാല പറയുന്നത്.

Advertisement