പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്; പ്രേത സിനിമയിലെ കോസ്റ്റിയൂം ധരിച്ചെത്തിയപ്പോള്‍ കണ്ണു ചുവന്നു ശബ്ദം പോയി; ലൊക്കേഷന്‍ അനുഭവം പറഞ്ഞ് ശ്വേത

336

ഏതാണ്ട് മുപ്പത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളെ മാനിക്കാതെ സിനിമയില്‍ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുകയാണ് താരം ഇപ്പോള്‍.

Advertisements

അതേസമയം, തനിക്ക് പ്രേത സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ വിചിത്ര അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്വേത ഇപ്പോള്‍. തനിക്ക് പ്രേതത്തില്‍ വിശ്വാസമുണ്ടെന്നും പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് ശ്വേത.

സിനിമാ ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്. താന്‍ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ധരിച്ച് സെറ്റിലെത്തുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം പോവുകയും ചെയ്യുന്ന വിചിത്ര അനുഭവം ഉണ്ടായെന്നാണ് ശ്വതയുടെ തുറന്നുപറച്ചില്‍.

ALSO READ- ‘രണ്ട് ചാണക പീസ് തരട്ടെ’; ചൊറിയന്‍ കമന്റുമായി എത്തിയ ആളുടെ വായടപ്പിച്ച് അഹാന കൃഷ്ണ; താരത്തിന്റെ മറുപടി വൈറല്‍!

തനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ടെന്നും പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടെന്നും താരം വെളിപ്പെടുത്തി.

താന്‍ കോസ്റ്റ്യൂമിട്ട് ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി. ഒരു സമയത്ത് തന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. നെഗറ്റീവ് എനര്‍ജി അനുഭവപ്പെട്ടെന്നും ശ്വേത പറഞ്ഞു.

‘ഞാന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റ്യൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്നം ഉണ്ടായിട്ടില്ല. തനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. താന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ്’ എന്നും താരം പറഞ്ഞു.

ALSO READ- ഇന്റിമേറ്റ് സീന്‍ എടുത്തപ്പോള്‍ നാല് ടേക്ക് വരെ പോയി; ഇടയില്‍ ഡയലോഗ് പറയമ്പോഴാണ് പ്രശ്‌നം; പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ആ വേഷം: സ്വാസിക

അതേസമയം, റിലീസിന് ഒരുങ്ങുന്ന തന്റെ പുതുചിത്രം പള്ളിമണി ഹൊറര്‍ ചിത്രമല്ലെന്നും ശ്വേത പറഞ്ഞു. പള്ളിമണിയില്‍ പ്രേതമില്ലെന്നും താരം പറയുന്നു.

ഈ ചിത്രത്തില്‍ മരിച്ച് പോയ ആരും ഇല്ല. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നുമെന്നാണ് താരം പറയുന്നത്.

Advertisement