കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണം: സുപ്രിംകോടതി

14

ന്യൂഡല്‍ഹി: ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ 18 ശതമാനം വാര്‍ഷിക പിഴയും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബി.സി.സി.ഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി വിധി.

Advertisements

ഐ.പി.എല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ 2011 ലാണ് ടസ്‌കേഴ്‌സിനെ ബി.സി.സി.ഐ പുറത്താക്കിയത്. ഇതിനെതിരെ ആര്‍ബിട്രേഷന്‍ ഫോറത്തില്‍ നിന്നും ടീമിന് അനുകൂലമായ വിധി വന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവാതിരുന്ന ബി.സി.സി.ഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Advertisement