മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. എന്റെ വിവാഹ നിശ്ചയത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകര്‍ക്ക് കാണിയ്ക്കും എന്ന് ഗൗരി കൃഷ്ണ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തിരക്കില്‍ നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലും എല്ലാം കൃത്യമായി കാണിയ്ക്കും എന്ന് പറഞ്ഞ ആ വാക്ക് നടി പാലിച്ചിരുന്നു.
നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ഗൗരി ഓരോ എപ്പിസോഡുകളായി തന്റെ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. വരന്റെ വീട്ടുകാര്‍ വരുന്നതും പുടവ കൈമാറുന്നതും, തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കൊണ്ടു വന്ന പുടവ ധരിച്ച് വന്ന് മോതിരം മാറ്റുന്ന ചടങ്ങ് നടത്തുന്നതും എല്ലാ വീഡിയോയിലുണ്ട്.
ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കും, ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിട്ട് നില്‍ക്കുമ്പോഴും കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയാന്‍ കാണിച്ച സാവകാശത്തെ ഗൗരി ഫാന്‍സ് കൈയ്യടിയോടെ സ്വീകരിച്ചിരുന്നു. ഗൗരിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. വിവാഹഒരുക്കങ്ങളും, അതിന്റെ പര്‍ച്ചേസിങും ഒക്കെയാണ് പുതിയ വ്ളോഗിലൂടെ ഗൗരി പങ്കുവച്ചത്. വിവാഹവസ്ത്രം എടുക്കാനായി പോകുന്ന വീഡിയോയാണ് ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ ആഭരണങ്ങള്‍ എടുക്കാന്‍ പോകുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പറക്കാട് ജ്വല്ലറിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ എടുത്തത്. താരം മേക്കപ് ആര്‍ട്ടിസ്റ്റിനൊപ്പമാണ് ഗൗരി ആഭരണങ്ങള്‍ എടുക്കാനായി എത്തിയത്.
അതേസമയം, ഗൗരിയുടെ വിവാഹ ഒരുക്കം പലര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഒറ്റദിവസത്തെ ഒരുക്കത്തിനായി ലക്ഷങ്ങളും കോടികളും വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നവരെ തിരുത്തുന്ന രീതിയിലാണ് ഗൗരിയുടെ ആഭരണ സെലക്ഷന്‍.
താരം എടുത്തിരിക്കുന്നത് സ്വര്‍ണ ആഭരണങ്ങള്‍ അല്ല, പകരം, ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി കല്യാണത്തിന് വാങ്ങുന്നത്. തനിയ്ക്ക് സ്വര്‍ണം ഇന്‍വസ്റ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്ന് ഗൗരി പറയുന്നു. വിവാഹ ദിവസം ഒരുങ്ങുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നമായിരിയ്ക്കും. എനിക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അതിന് സ്വര്‍ണ ആഭരണങ്ങള്‍ തന്നെ വേണം എന്നില്ലെന്നാണ് താരം പറയുന്നത്.
അണിഞ്ഞ് ഒരുങ്ങാന്‍ ഇത് പോലുള്ള ഇമിറ്റേഷന്‍ ഗോള്‍ഡ് ആയാലും മതി. പെണ്‍കുട്ടികളെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി കാണാന്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിയ്ക്കും. അവര്‍ക്കും ഇത്തരം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ സഹായമാണെന്നും സ്ഥിരം ഉപയോഗിയ്ക്കുന്ന ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാം. അല്ലാതെ കല്യാണത്തിന് ഒരുങ്ങാന്‍ വേണ്ടി മാത്രം കഷ്ടപ്പെട്ട് ഹെവി ആഭരണങ്ങള്‍ വാങ്ങേണ്ടതില്ല എന്നും ഗൗരി പറയുന്നു.
കല്യാണത്തിന് വേണ്ടി നാല് സെറ്റ് ഇമിറ്റേഷന്‍ ആഭരണങ്ങളാണ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ ഗൗരി സെലക്ട് ചെയ്തത്. ഇത് മറ്റ് സ്ത്രീകള്‍ക്കും മാതൃകയാണ് എന്ന് ജ്വല്ലറി ഉടമയും പറയുന്നുണ്ട്. ഈ വരുന്ന 24 ന് ആണ് ഗൗരിയുടെ വിവാഹം. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തിനെ വിവാഹം ചെയ്യുന്നത് അതേ സീരിയലിന്റെ സംവിധായകന്‍ ആയിരുന്ന മനോജ് ആണ്.