അമ്മ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകൻ അറിഞ്ഞത് കൂട്ടുകാരിൽ നിന്നും, അതോടെ സംഭവിച്ചത് ഇങ്ങനെ: പഴയ സൂപ്പർ നായിക സുനിത പറയുന്നു

3296

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടി ആയിരുന്നു സുനിത. നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ വേഷമിട്ട ആന്ധ്രപ്രദേശ് സ്വദേശിനിയായ സുനിത ഒരു മലയാളി അല്ലെന്ന് അധികം ആർക്കം അറിയില്ലായിരുന്നു. മൂന്നാം വയസിൽ നൃത്തം പഠിക്കാൻ ആരംഭിച്ച സുനിത അറിയപ്പെടുന്ന ഒരു നർത്തകി കൂടിയായിരുന്നു.

പതിനൊന്നാം വയസിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച സുനിത കൊടൈമഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ ചുവടുവച്ചത്. കൊടൈമഴൈ വിദ്യ എന്നാണ് തമിഴ് നാട്ടിൽ താരം അറിയപ്പെടുന്നത്. പിന്നീട് തെലുങ്ക് കന്നഡ ഭാഷകളിൽ അഭിനയിച്ചെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മലയാള സിനിമയിലൂടെ ആണ്.

Advertisements

1987 ൽ കണികാണും നേരം എന്ന സിനിമയിലൂടെ ആണ് മലയാളത്തിലേക്ക് സുനിത എത്തിയത്. മലയാളത്തിന്റെ താര ചക്രവർത്തിമാരായ മോഹൻലാൽ, മമ്മൂട്ടി. ജയറാം തുടങ്ങി സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന സുനിത വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോൾ മകനും ഭർത്താവിനുമൊപ്പം അമേരിക്കയിൽ സ്ഥിര താമസമാണ് സുനിത.

Also Read
രശ്മിക്ക് പ്രസവ വേദന; ഭര്‍ത്താവിന് ഗാനമേള; മകന്‍ ജനിച്ച ദിവസം പാടാന്‍ പോയെന്ന് ജി വേണുഗോപാല്‍; അന്നത്തെ ഭാര്യയുടെ നോട്ടം മറക്കില്ലെന്ന് ഗായകന്‍!

കളിവീട് എന്ന ജയറാം ചിത്രത്തിലാണ് സുനിത ഒടുവിൽ വേഷമിട്ടത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ സുനിത 1996ലാണ് വിവാഹിതയായത്. വിവാഹത്തോടെ പത്ത് വർഷങ്ങൾ നീണ്ട അഭിനയ ജീവിതം സുനിത അവസാനിപ്പിക്കുക ആയിരുന്നു.

അക്കാലത്ത് സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങുമ്പോഴും മുകേഷ്, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങളിലെയും സജീവ സാന്നിധ്യം ആയിരുന്നു സുനിത. അതേ സമയം വിവാഹ ശേഷം മലയാളികൾക്ക് സുനിതയെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

ആന്ധ്ര പ്രദേശ് സ്വദേശിയായ രാജ് ആണ് സുനിതയുടെ ഭർത്താവ്. ഭർത്താവിനും ഏക മകൻ ശശാങ്കിനുമൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സുനിതയുടെ താമസം. വിവാഹ ശേഷം സിനിമയിലോ പൊതുവേദികളിലോ സുനിത പ്രത്യക്ഷപ്പെട്ടിട്ടില്ല. മകൻ ഇപ്പോൾ ഇന്റർനാഷണൽ ബിസിനസ് ലോ വിദ്യാർഥിയാണ്.

കോളേജിൽ ഡാൻസ് ടീമിന്റെ കൊറിയോഗ്രാഫറും ആണ്. നിലവിൽ നൃത്താഞ്ജലി എന്ന തന്റെ നൃത്ത വിദ്യാലയവുമായി മുൻപോട്ട് പോകുകയാണ് സുനിത. നിരവധി കുട്ടികളാണ് സുനിതയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നത്. യുഎസിൽ നിന്നും ഇന്ത്യയിലെത്തി സിനിമ ചെയ്യാൻ കഴിയില്ലെന്ന് എനിക്കും രാജിനും അറിയാമായിരുന്നു. ഡാൻസ് സ്‌കൂൾ എന്റെ തിരക്കുകൾ വർധിപ്പിച്ചു.

Also Read
പതിനാറാം വയസ്സിൽ വൈശാലിയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയം 10 കൊല്ലം നീണ്ടു, ഒടുവിൽ വിവാഹവും വിവാഹ മോചനവും, വൈശാലിയുടെയും ഋഷ്യശൃംഗന്റെയും യഥാർത്ഥ ജീവിതം ഇങ്ങനെ

വഴുവൂർ ശൈലിയിലുള്ള ഭരതനാട്യമാണ് ഞാൻ പഠിപ്പിക്കുന്നത്. നാല് വയസുള്ള കുട്ടി മുതൽ 68 വയസുള്ളവർ വരെയാണ് എന്റെ വിദ്യാർത്ഥികൾ. രണ്ട്കുട്ടികളുടെ വീതം അരങ്ങേറ്റം പ്രതിമാസം നടത്തും എന്നാണ് സുനിത പറയുന്നത്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ നായികയായിരുന്നു അമ്മ എന്ന് ഇതുവരെ ഞാൻ മകനോട് പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ കൂട്ടുകാരുടെ മാതാപിതാക്കൾ വഴി അവനത് അറിഞ്ഞു. അവനത് സത്യമാണോ എന്ന് രാജിനോട് ചോദിച്ചു. രാജ് അതേ എന്ന് മറുപടി നൽകി. അതോടെ അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു.

അവൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവം. പക്ഷെ ഇപ്പോൾ അവനങ്ങനെ ഒരു തോന്നൽ ഇല്ല. ആളുകൾ ഫോട്ടോ എടുക്കാൻ വരുമ്പോൾ ഞാൻ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്നുമാണ് സുനിത പറയുന്നത്.

Advertisement