മഞ്ജു ട്രെയിനിന് മുന്നിലേക്ക് ഓടുകയായിരുന്നു, അന്ന് ഞാന്‍ കൈവിട്ടിരുന്നെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ഇങ്ങനൊരു നടി ഉണ്ടാവില്ലായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനോജ് കെ ജയന്‍

781

മോഹന്‍ സംവിധാനം ചെയ്ത സുരേഷ്ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തില്‍ എത്തി 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്ത് അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍.

സാക്ഷ്യത്തിന് പിന്നാലെ ലോഹിതദാസ് സുന്ദര്‍ദാസ് കൂട്ടികെട്ടില്‍ ഇറങ്ങിയ സല്ലാപം എന്ന ക്ലാസിക് സിനിമയിലൂടെ ദിലീപിന്റെ നായികയായി മഞ്്ജു വാര്യര്‍ അരങ്ങേറി. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിച്ച മഞ്ജുവിന്റെ ജിവിതം സംഭവ ബഹുലമായിട്ടാണ് കടന്നു പോയത്.

Advertisements

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നടന്‍ ദിലീപുമായുള്ള പ്രണയവിവാഹം പിന്നീടുള്ള അഭിനയ ജീവിതത്തില്‍ നിന്നുള്ള വനവാസവും വിവാഹ മോചനവും മടങ്ങി വരവും എല്ലാം അടങ്ങിയ മഞ്ജുവിന്റെ ജീവിതം മലയാളികള്‍ക്ക് വളരെ സുപരിചിതമായിട്ടുള്ള ഒന്നു തന്നെയാണ്.

Also Read; ആകെപ്പാടെ സ്വസ്ഥതയുള്ള സ്ഥലമാണിത് അതും പരസ്യമാക്കി, തന്റെ സ്റ്റുഡിയോയുടെ വീഡിയോ എടുത്ത അഭിരാമിയോട് ഗോപി സുന്ദര്‍

ഇന്ന് സിനിമയില്‍ സജീവമായിരിക്കുകയാണ് മഞ്ജു. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സല്ലാപം എന്ന സിനിമയുടെ ഷൂട്ടിനിടെ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു മനോജ് പറഞ്ഞത്.

ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ താരങ്ങള്‍ക്ക് അപകടം പറ്റുന്നത് താന്‍ ആദ്യമായിട്ടായിരുന്നു കണ്ടതെന്നും അത് സ്വയം വിളിച്ചുവരുത്തിയതാണെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. സല്ലാപം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരു സീനുണ്ട്.

Also Read: എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, ബേസിക്കലി അവർ ഒരു ഡോക്ടറാണ് ഞാനൊരു എൻജിനീയറും, എനിക്ക് അവരോട് ക്രഷ് തോന്നുന്നു എന്ന് സന്തോഷ് വർക്കി, തലയിൽ കൈവെച്ച് മലയാളികൾ

അതെടുക്കുമ്പോള്‍ മഞ്ജു പിടിച്ചിട്ട് നിന്നില്ലെന്നും ട്രെയിന് വരുമ്പോള്‍ മുന്നിലൂടെ ഓടിയെന്നും മനോജ് പറയുന്നു. അന്ന് താന്‍ മഞ്ജുവിനെ മുറുകെ പിടിക്കുകയായിരുന്നുവെന്നും താന്‍ കൈവിട്ടിരുന്നെങ്കില്‍ അങ്ങനെ ഒരു മലയാള സിനിമയില്‍ ഇന്ന് ഉണ്ടാവില്ലായിരുന്നുവെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

Advertisement