മികച്ച അഭിനേത്രിയായും നല്ലൊരു സംവിധായികയായും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ആളാണ് രേവതി. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറസാന്നിധ്യമായിരുന്നു രേവതി. താരം ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.
സിനിമ നടനും, ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് മേനോനായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ശരിക്കും ഒരു സിനിമയെ തന്നെ വെല്ലുന്ന രീതിയിലുള്ള കഥയാണ് രേവതിയുടെ ജീവിതത്തിലുള്ളത്.
പ്രണയവിവാഹമായിരുന്നു രേവതിയുടെയും സുരേഷിന്റെയും. എന്നാല്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. പിന്നീട് തനിച്ച് താമസിക്കുകയായിരുന്ന രേവതി ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്ന് വെളിപ്പെടുത്തിയത്.
അത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മകളെക്കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയിലൂടെയാണ് മകള്‍ ജനിച്ചതെന്നും തന്റെ ചോര തന്നെയാണ് അവളെന്നും തന്റെ മകള് തന്നെയാണെന്നും രേവതി പറയുന്നു.
മകളുടെ പേര് മാഹി എന്നാണ്. ആദ്യം ഒരു കുട്ടിയെ ദത്തെടുക്കാമെന്നാണ് വിചാരിച്ചത് എന്നാല്‍ അത് നടന്നില്ലെന്നും പിന്നീട് ഒരു ബീജ ദാതാവില്‍ നിന്നും ബീജം സ്വീകരിച്ച് താന്‍ അവളെ പ്രസവിച്ചതാണെന്നും വലുതാവുമ്പോള്‍ എല്ലാ കാര്യങ്ങളും അവളോട് പറയണമെന്നും രേവതി പറയുന്നു.