സ്ഫടികം എന്ന ചിത്രത്തിലെ ഒറ്റ വേഷം കൊണ്ട് തിളങ്ങിയ സ്ഫടികം ജോര്‍ജെന്ന താരത്തെ മലയാളികള്‍ നെഞ്ചേറ്റിയതാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായി എത്തി അദ്ദേഹം വിസ്മയിപ്പിച്ചു. എന്നാല്‍ നെഗറ്റീവ് വേഷങ്ങളല്ലാതെ മറ്റ് വേഷങ്ങള്‍ തേടി എത്താതിരുന്നത് താരത്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി.
ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. വെള്ളിവെളിച്ചത്തില്‍ കണ്ടതുപോലെ പളപളപ്പുള്ള ജീവിതമല്ല തന്റേതെന്ന താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്.
താനിന്നൊരു വൃക്ക രോഗിയാണെന്നും തന്റെ അസുഖം കാരണം ആരും തിരിഞ്ഞു നോക്കാതെയായി, സിനിമയില്‍ നിന്നു പോലും വിളി വരാതെയായി. പിന്നെ പഴയപോലെ നായകന്‍മാരുടെ ഇടികൊള്ളാനൊന്നും ഇന്ന് ചതനിക്ക് വയ്യെന്നും സ്ഫടികം ജോര്‍ജ് പറയുന്നു.
വൃക്കരോഗം മൂര്‍ച്ഛിച്ച് അവശ നിലയിലായിരുന്ന താരം പിന്നീട് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ ദുരിതത്തിനിടെ തന്റെ ഭാര്യ മരിച്ചു. ഭാര്യയ്ക്കു ക്യാന്‍സര്‍ ആയിരുന്നു. ഭാര്യയുടെ മരണവും തന്റെ രോഗവുമാക്കെ തന്നെ വല്ലാതെ തളര്‍ത്തിയെന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്. തനിക്ക് അഞ്ച് പെണ്‍കുട്ടികളാണ്. അതില്‍ മുന്നുപേരുടെ വിവാഹം കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ നിറയെ പ്രതിസന്ധികള്‍ ബാധിച്ചതോടെ മരണം എത്രയും വേഗത്തിലാക്കണമെന്നു ദൈവത്തോട് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. തനിക്ക് ഈ ഭൂമിയിലെ ജീവിതം മടുത്തിരുന്നു. മരണത്തെ താന്‍ സ്വപ്നം കാണുമായിരുന്നു. ഞാന്‍ കണ്ണീരോടെ ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നെന്നും അദ്ദേഹം വിഷമത്തോടെ തുറന്നുപറഞ്ഞു.
ദുഖത്തിന്റെ ആ സമയത്തെല്ലാം ദൈവം തന്നെ ചേര്‍ത്തു പിടിക്കുകയാണ് ചെയ്തത്. തന്നെ മരണത്തില്‍ നിന്നും അസുഖങ്ങളില്‍ നിന്നുമൊക്കെ ദൈവം രക്ഷപ്പെടുത്തി. കിഡ്നി ശാസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാല്‍ മരുന്നിന് തന്നെ നല്ല ഒരു തുക വേണമെന്നും അദ്ദേഹം അറിയിച്ചു.