ഉലകനായകന്‍ കമല്‍ഹാസന്റെ ജീവിതം സിിനമാക്കഥയെ വെല്ലുന്ന പ്രണയകഥകള്‍ നിറഞ്ഞതാണ്. സഹതാരത്തോട് പ്രണയം തോന്നിയാല്‍ പറയാന്‍ മടിക്കാത്ത താരമാണ് കമല്‍ഹാസന്‍.
കാളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാല താരമായി അരങ്ങേറിയ കമല്‍ ഹാസന്‍ നടന്‍ മാത്രമല്ല, ഫിലിം മേക്കര്‍, സ്‌ക്രീന്‍ റൈറ്റര്‍, ഗായകന്‍,രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം താരമായി. കമല്‍ രാഷ്ട്രീയത്തിലും സജീവമാണ് ഇപ്പോള്‍. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് കമല്‍.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാണല്‍ എന്ന പ്രൊഡക്ഷന്‍ കമ്പിനിയും താരത്തിനുണ്ട്. മികച്ച അഭിനയത്തിന്പ്രസിഡന്റിന്റെ കൈയില്‍ നിന്നു ഗോള്‍ഡ് മെഡലും അദ്ദേഹം വാങ്ങിയെടുത്തു. അറുപ്പത്തിയെട്ടു വയസില്‍ എത്തി നില്‍ക്കുന്ന കമല്‍ഹാസന്റെ സിനിമാ ജീവിതത്തിനിടയില്‍ താരത്തെ ചിറ്റിപ്പറ്റി വിവാദങ്ങള്‍ക്കും കുറവില്ല.
താരം മൂന്ന് വിവാഹം ചെയത ആളാണെന്നു അധികമാര്‍ക്കും അറിയില്ല. മലയാളികളുടെ പ്രിയനടിയായിരുന്നു ശ്രീവിദ്യയുമായി കമല്‍ഹാസന്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട്വേര്‍പിരിഞ്ഞെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പ്രശസ്തയായ ക്ലാസിക്കല്‍ നര്‍ത്തകി വാണി ഗണപതിയെ ആണ് കമല്‍ഹാസന്‍ ആദ്യം വിവാഹം ചെയ്തത്. പത്തു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും പിരിഞ്ഞു. വേര്‍പിരിയാന്‍ കാരണമായത് കമല്‍ഹാസന് സരിക എന്ന നടിയോടുണ്ടായിരുന്ന അടുപ്പമായിരുന്നു. വാണി ഭാര്യയാരിക്കെ തന്നെ സരിക കമല്‍ ഹാസനില്‍ നിന്നും ഗര്‍ഭം ധരിച്ചു. അതുകൊണ്ട് തന്നെ വാണിയുമായി ബന്ധം പിരിഞ്ഞ് സരികയെ വിവാഹം ചെയ്യാന്‍ കമല്‍ ഹാസന്‍ തീരുമാനി്കകുകയായിരുന്നു.
സരികയെ കമല്‍ വിവാഹം ചെയ്യുകയും അവര്‍ ശ്രുതി ഹാസന് ജന്മം നല്‍കുകയും ചെയ്തു. ഇതിനും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സരികയും കമലും വിവാഹിതരായത്. പിന്നീട് സരിക രണ്ടാമത്തെ മകളായ അക്ഷര ഹസനെ പ്രസവിച്ചു. മക്കളുമായി സന്തുഷ്മായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് നടി ഗൗതമിയുമായി കമല്‍ പ്രണയത്തിലായത്.
സരികയുമായും ഇതോടെ കമല്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് നടി ഗൗതമിയുമായി ലിവിങ് റിലേഷനില്‍ ജീവിതം നയിക്കുകയായിരുന്നു കമല്‍. വിവാഹം കഴിക്കാതെ ഇരുവരും 2016വരെ ഒന്നിച്ചു ജിവിച്ചുവരുന്നതിനിടെ ഗൗതമി വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇപ്പോള്‍ തന്റെ മക്കളായ ശ്രുതിക്കും അക്ഷരയ്ക്കും നല്ല അച്ഛനാി കഴിയുകയാണ്കമല്‍.