ഒരു മണിക്കൂറിന് എത്ര രൂപയെന്ന് ശരീരത്തിന് വിലപേശിയവന് ക്വീനിലെ ‘ചിന്നു’ സാനിയയുടെ കിണ്ണന്‍ മറുപടി

30

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന സിനിമ പുതുമുഖങ്ങളുടെ മാത്രമായൊരു സിനിമയായിരുന്നു. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്. സിനിമയില്‍ അഭിനയിച്ച എല്ലാവരും തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍ സിനിമയിലെ നായിക സാനിയ അയ്യപ്പന് കിട്ടിയത് മോശം കമന്റുകളായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വരുന്ന മോശം മെസേജുകള്‍ക്കും കമന്റുകള്‍ക്കുമുള്ള മറുപടി നടി തന്നെ കൊടുത്തിരിക്കുകയാണ്.

Advertisements

ഒരു സിനിമയിലഭിച്ചിട്ടുള്ളൂ എന്നുണ്ടെങ്കിലും തനിക്ക് എല്ലാവരും നല്ല പ്രോത്സാഹനം തന്നെയായിരുന്നു തന്നത്. എന്നാല്‍ അതിലുപരി മോശം കമന്റുകളുമായി പലരും വന്നിരുന്നു. അവരൊക്കെ ജീവിച്ചിരിക്കാന്‍ തന്നെ അര്‍ഹതയില്ലാത്തവരാണെന്നാണ് സാനിയ പറയുന്നത്. മാത്രമല്ല ഒരിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ കണ്ട് തന്നോട് ഒരാള്‍ ചോദിച്ച കാര്യത്തെ കുറിച്ചും സാനിയ പറയുന്നു. ഷോര്‍ട്ട്സും ടീ ഷര്‍ട്ടും ധരിച്ച ചിത്രം കണ്ടിട്ട് ഒരാള്‍ വന്ന് ചോദിച്ചത് ഒരു മണിക്കൂറിന് എത്ര രൂപ എന്നായിരുന്നു. വെറും പത്താം ക്ലാസുകാരിയായ താന്‍ നേരിടുന്നത് ഇതുപോലുള്ള അനുഭവമാണെങ്കില്‍ ലോകത്ത് ജീവിക്കുന്ന എല്ലാവരും എന്തൊക്കെ കേള്‍ക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം എന്നും സാനിയ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം ഭക്ഷണം കട്ടെടുത്തു എന്ന പേരില്‍ മധു എന്ന സാധു ചേട്ടനെ തല്ലികൊന്നു. എനിക്ക് തോന്നിയ കാര്യമാണ് പറയുന്നതെന്നും അത് തെറ്റാണോ എന്നറിയില്ലെന്നും പറഞ്ഞിട്ട് സാനിയ പറയുന്നു, എന്ത് കൊണ്ട് മോശമായി പൊരുമാറുന്നവരെ തല്ലികൊന്നുകൂടാ..? അങ്ങനെ എങ്കിലും നമ്മുടെ നാട് നന്നാവുമെന്നാണ് തനിക്ക് തോന്നുന്നതെന്നും സാനിയ പറയുന്നു. അങ്ങനെയുള്ള സാധുക്കളെ തല്ലി കൊല്ലുന്നതിലും പകരം ഇത്തരക്കാരെ തന്നെ കൊല്ലണമെന്നും നടി പറയുന്നു. ഇത്തരം കാര്യങ്ങളില്‍ എന്തിനാണ് മിണ്ടാതിരിക്കുന്നത്. പെണ്‍കുട്ടികള്‍ അങ്ങനെ മാറി നില്‍ക്കേണ്ടവരല്ലെന്നും സാനിയ പറയുന്നു.

മോശം വസ്ത്രം ധരിച്ച് നടക്കുന്നതും ആള്‍ക്കാരെ കാണിക്കാന്‍ നടക്കുന്നത് കൊണ്ടല്ലേ ഇത്തരം അനുഭവം നേരിടുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. അവരോടും സാനിയ്ക്ക് മറുപടിയുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്. വസ്ത്രം എങ്ങനെ ധരിക്കുന്നു എന്നതിലല്ല. അങ്ങനെയാണെങ്കില്‍ അത് എല്ലാവര്‍ക്കും മോശമായി തോന്നണം. ഇത് ചിലരുടെ മോശമായ നോട്ടം കൊണ്ടും കാഴ്ചയിലുള്ള കുഴപ്പവുമാണ്. നമ്മുടെ നാട് മാറണമെന്നും ഇതുപോലെ ചിന്തിക്കുന്നവരുടെ ചിന്താ രീതികള്‍ കുറെ മാറേണ്ടതായി ഉണ്ടെന്നും, ഇത്തരം മെസേജുകള്‍ കാണുമ്പോള്‍ മാറി നിന്ന് കരയുകയല്ല വേണ്ടതെന്നും അതിന് വേണ്ടി പോരാടണമെന്നും സാനിയ പറയുന്നു.

Advertisement