മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്.
ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ തന്റെ മോശം സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിന്‍. ആരെങ്കിലും എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ താന്‍ അത് നോക്കാതെ അതിന്റെ ഇടയില്‍ കയറി സംസാരിക്കുന്താണ് തന്റെ ശീലം. അതാണ് ഏറ്റവും വലിയ മോശം സ്വഭാവമായി തനിക്ക് തോന്നിയതെന്നും മീര പറയുന്നു.
അങ്ങനെ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് ഓര്‍ക്കാതെയാണ് ഇടയില്‍ കയറി സംസാരിക്കുക. കൂടാതെ തനിക്ക് പെട്ടന്ന് ദേഷ്യം വരുമെന്നും മുന്‍പ് ഒട്ടും ക്ഷമയില്ലാത്ത ആളായിരുന്നു താനെന്നും താരം തുറന്നുപറയുന്നുണ്ട്.
അതേസമയം, ഇപ്പോള്‍ താന്‍ ഈ മോശം സ്വഭാവം എല്ലാം നിയന്ത്രിച്ചു എന്നും മീര പറയുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും നിരവധി ഫാന്‍സ് പേജുകളുമുള്ള താരം ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്. ഇതിനിടെ തിരിച്ചുവരവിന് മുന്നോടിയായി താരം പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെ വസ്ത്രധാരണവും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
അവസരം കുറഞ്ഞതോടെയാണ് താരത്തിന്റെ ഡ്രസ്സിന്റെ അളവ് കുറഞ്ഞതെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചിരുന്നു. ചിലര്‍ ട്രോളുകളും ഇറക്കി. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുകയാണ് മീര ജാസ്മിന്‍.