സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

196

ഒരേപോലെ മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നും ഇല്ലെന്നും തുറന്ന് പറഞ്ഞ അപൂര്‍വ്വം നായികമാരില്‍ ഒരാള്‍ കൂടിയാണ് സ്വാസിക.

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങള്‍ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയല്‍ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Advertisements

ദത്തുപുത്രി എന്ന സീരിയലില്‍ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയല്‍ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയില്‍ മികച്ച വേഷങ്ങള്‍ കിട്ടുകയും ചെയ്തു.

വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

സ്വര്‍ണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങള്‍ക്കിയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാര്‍പ്പറ്റ്. താരങ്ങള്‍ അതിഥിയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ രസകരമായ നിമിഷങ്ങള്‍ പലരും പങ്കുവെക്കാറുമുണ്ട്.

താരത്തിന്റെ പുതിയ ചിത്രമായ ചതുരം എ സര്‍ട്ടിഫിക്കറ്റ് നേടിതോടെ ഏറെ വിമര്‍ശനങ്ങളാണ് കേട്ട് തുടങ്ങിയത്. ചതുരം ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്ന താരം റോഷന്‍ മാത്യു ആയിട്ട് ലി പ് ലോ ക്ക് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണം ആയിരുന്നു. കൂടാതെ അലന്‍സിയറുമായി അടുത്തിടപഴകിയ രംഗങ്ങളും ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.

ALSO READ- പുത്തന്‍ ചിത്രവുമായി കുടുംബശ്രീ ശാരദയിലെ വിഷ്ണുവും ശാലിനിയും, ആശംസകളുമായി ആരാധകര്‍; ചിത്രം പങ്കുവയെക്കരുത് എന്ന് മുന്നറിയിപ്പ്

ഇപ്പോള്‍ ചതുരം ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിനെ കുറിച്ച് പറയുകയാണ് സ്വാസിക. സീരിയലുകളില്‍ അഭിനയിക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതെന്ന് പലരും പറഞ്ഞെന്ന് സ്വാസിക വെളിപ്പെടുത്തുന്നു.

ഇതുപോലത്തെ കമന്റുകള്‍ ഒന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും മറിച്ച് തനിക്ക് കിട്ടുന്ന വര്‍ക്കുകള്‍ എല്ലാം ചെയ്യാറുണ്ടെന്നും ആണ് സ്വാസിക പറയുന്നത്. താന്‍ പെട്ടന്ന് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ശരിയാണെന്നും സ്വാസിക വെളിപ്പെടുത്തുന്നു.

ചതുരം ചിത്രം തനിക്കുള്ളതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്കുള്ള അവസരങ്ങള്‍ എന്നേ തേടി വരുമെന്ന വിശ്വാസമുണ്ട്. കാരണം സിനിമയില്‍ എഗ്രിമെന്റ് സൈന്‍ ചെയ്യുന്നത് വരെ സിദ്ധാര്‍ത്ഥിന് താനൊരു സീരിയല്‍ നടിയാണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു സീരിയല്‍ നടി ആയത് കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തത് എന്ന് വിശ്വസിക്കുന്നില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

ALSO READ-കൈയ്യില്‍ 300 രൂപയുണ്ട്, ഒരു കൊച്ചുഫോണും; 35 സിനിമകളില്‍ അഭിനയിച്ച ആക്ഷന്‍ ഹീറോ ബിജു താരം മേരി വായ്പ തിരിച്ചടയ്ക്കാനും ഭാഗ്യം വില്‍ക്കുന്നു

എനിക്കുള്ള അവസരം ആണെങ്കില്‍ അത് എനിക്ക് തന്നെ കിട്ടും. ഒരു സീരിയല്‍ നടി ആയത് കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപെടില്ലെന്ന് വിശ്വസിക്കുന്ന ആളാണെന്ന് സ്വാസിക തുറന്നുപറയുന്നു.

Advertisement