അവന്റെയൊരു അവസ്ഥ, വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞുകൊടുക്കാത്തവനാണ് എന്നോട് കഥ പറഞ്ഞത്, അനിയനെ പരസ്യമായി ട്രോളി ദിലീപ്

282

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല സിനിമകള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീട്ടില്‍ പുതിയൊരു സംവിധായകന്‍ കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് സംവിധായകനാവുന്നത്.

Advertisements

തട്ടാശ്ശേരി കൂട്ടം എന്ന ചിത്രമാണ് അനൂപ് സംവിധാനം ചെയ്യുന്നത്. ദിലീപാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇപ്പോഴിതാ തട്ടാശ്ശേരി കൂട്ടം സിനിമയുടെ പ്രസ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

Also Read: ഉടലിലെ ഷൈനിയായി തിളങ്ങേണ്ടിയിരുന്നത് ഞാന്‍, അവസരം നഷ്ടമായത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സ്വാസിക

വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞുകൊടുക്കാത്തവനാണ് അനൂപ് എന്നും അവന്റെ അവസ്ഥ കൊണ്ടാണ് തന്റടുത്ത് കഥ പറയാനെത്തിയതെന്നും ദിലീപ് പറയുന്നു. വീട്ടില്‍ പുതിയൊരു സംവിധായകനെ കൂടെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എല്ലാവരും എന്നും ദിലീപ് പറയുന്നു.

അനൂപ് സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ ്ആദ്യം ഒരു വീട് വാടയ്ക്ക് എടുത്തുവെന്നും കാരണം ആ പടം പൊട്ടിയാല്‍ വീട്ടിലേക്ക് പോകാതിരിക്കാനാണെന്നും ദിലീപ് പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു.

Also Read: സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

പിതവിന്റെ മരണ ശേഷം അനുജന് താന്‍ ചേട്ടച്ഛനാണെന്നും അവന്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതിന് കൂടെ നില്‍ക്കേണ്ടത് താനാണെന്നും അനൂപ് നല്ലൊരു കഥയുമായി വന്നാല്‍ അവനൊപ്പം താന്‍ സിനിമ ചെയ്യാനും തയ്യാറാണെന്ന് ദിലീപ് പറയുന്നു.

Advertisement