മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമാരംഗത്തേക്ക് ചേക്കേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് മിയാ ജോര്‍ജ്. നായികയായും സഹനടിയായും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മിയ ജോര്‍ജ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടിട്ടുണ്ട്.
ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു മിയയുടെ വിവാഹം. കൊച്ചിയിലെ ബിസിനസ്സ് കാരനായ അശ്വന്‍ ആണ് മിയയുടെ ഭര്‍ത്താവ്. അടുത്തിടെ ആണ് മിയയ്ക്ക് കുഞ്ഞ് പിറന്നത്. ലൂക്ക എന്നാണ് മിയയുടെയും അശ്വിന്റെയും കുഞ്ഞിന്റെ പേര്.
ഇപ്പോഴിതാ അമ്മയായപ്പോഴുള്ള തന്റെ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മിയ. അമ്മയെന്ന നിലയിലുള്ള ജീവിതം താന്‍ വളരെ ആസ്വദിക്കുന്നുണ്ടെന്നും ചേച്ചിയുടെ മക്കളെയെല്ലാം താന്‍ നോക്കിയതുകൊണ്ട് തന്റെ കുഞ്ഞിനെ നോക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും മിയ പറയുന്നു.
ഉറക്ക പ്രശ്‌നങ്ങളാണ് പുതുമയുള്ള കാര്യമായി തോന്നിയത്. കുഞ്ഞിനെ നോക്കുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യമാണെങ്കിലും അവന്റെ ചിരി കാണുമ്പോള്‍ എല്ലാം മറക്കുമെന്നും ലൂക്ക ഒരു വാശിക്കാരനല്ലെന്നും കുസൃതിയൊന്നുമില്ലെന്നും മിയ പറയുന്നു.
കുഞ്ഞിനെ കാര്യങ്ങളെല്ലാം ചെയ്യണം, പക്ഷേ താനൊരു അമ്മയായി എന്ന ഫീല്‍ ഒന്നുമില്ല, മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്നും അമ്മയായ ജീവിതം താന്‍ ആസ്വദിക്കുന്നുണ്ടെന്നും മിയ കൂട്ടിച്ചേര്‍ത്തു. ജോലി ചെയ്യാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണ് എന്ന് മിയ പറയുന്നു.
മകന്‍ ജനിച്ചപ്പോള്‍ സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. ഇപ്പോള്‍ ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ താന്‍ ശ്രമിക്കുകയാണെന്നും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ഒന്നും ചെയ്യാത്ത ഒരു ഫീല്‍ ആണെന്നും മിയ കൂട്ടിച്ചേര്‍ത്തു.