സോഷ്യല്‍മീഡിയയിലൂടെയുള്ള പരിചയം, പിന്നാലെ പ്രണയവും വിവാഹവും, കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് കാന്താര നടന്‍

650

അടുത്തിടെ തിയേറ്ററുകളിലെത്തിയ കാന്താര എന്ന ചിത്രം മികച്ച വിജയം നേടി ഇപ്പോഴും മുന്നേറ്റം തുടരുകാണ്. കാന്താര എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ആരാധകരെ വാരിക്കൂട്ടിയ നടനാണ് റിഷഭ് ഷെട്ടി.

Advertisements

കാന്താര പുറത്തിറങ്ങിയതിലൂടെ റിഷഭിന്റെ ജീവിതമാകെ മാറിയിരിക്കുകയാണ്. തിയ്യേറ്ററുകളില്‍ നിന്നും ദിനംപ്രതി മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രം കേരളത്തിലെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

Also Read: ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

ഇപ്പോഴിതാ റിഷഭ് പങ്കുവെച്ച കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് റിഷഭിന്റെ കുടുംബം. പ്രഗതി എന്നാണ് ഭാര്യയുടെ പേര്. രണ്‍വിത് ഷെട്ടിയും രാധ്യ ഷെട്ടിയുമാണ് മക്കള്‍.

ഭയങ്കര ക്യൂട്ടാണ് ഈ കുടുംബമെന്നാണ് ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. പ്രഗതിയുമായി പ്രണയവിവാഹമായിരുന്നു റിഷഭിന്റേത്. ഒരു സിനിമയുടെ പരിപാടിക്കിടെയാണ് റിഷഭ് പ്രഗതിയെ ആദ്യമായി കാണുന്നത്. പിന്നീട് സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടു.

Also Read: അവിടെ മോഡേൺ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്, കുട്ടി വസ്ത്രങ്ങളൊക്കെ എടുത്തിട്ടുണ്ട്, താൻ കുഞ്ഞുമായി ദുബായിലേക്ക് പോവുകയാണെന്ന് അനുശ്രി, അവിടെ ചെന്നാൽ അടിമുടിമാറുമെന്നും താരം

പ്രണയത്തിലായതിന് ശേഷം വീട്ടില്‍പ്പറഞ്ഞപ്പോള്‍ പ്രഗതിയുടെ മാതാപിതാക്കള്‍ ആ ഈ ബന്ധത്തെ എതിര്‍ത്തു. പിന്നീട് ഇവരുടെ സമ്മതത്തോടെ 2017ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.

Advertisement