വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിൽക്കുന്ന നടിയാണ് സീനത്ത്.
നാടക വേദിയിയിൽ നിന്നും ആണ് സീനത്ത് ചലചിത്ര അബിനയ രംഗത്തേക്ക് എത്തിയത്. തന്റെ ഇളയമ്മ നിലമ്പൂർ ആയിഷയുടെ ഒപ്പം ആണ് സീനത്ത് നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്.
അതേ സമയം തന്റെ തുടക്ക കാലത്തെ ഓർമകൾ അത്ര സുഖകരം ആയിരുന്നില്ല എന്നാണ് സീനത്ത് പറയുന്നത്.
ചെറുപ്പത്തിൽ സ്റ്റേജ് ഉണ്ടാക്കി അവിടെത്തന്നെ അഭിനയിച്ചത് അയിഷ ഇളയമ്മ കണ്ടു. പിന്നീട് തന്നോടു അഭിനയിക്കാൻ ഇഷ്ടമാണോ എന്ന് ചോദിച്ചു.
അപ്പോൾ അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നു. പക്ഷേ മുസ്ലിം കുടുംബത്തിൽ നിന്നും ഉള്ള ഒരു പെൺകുട്ടി ആയിരുന്നത് കൊണ്ട് അഭിനയത്തിലേക്ക് വരുക എന്നത് അത്ര എളുപ്പം ആയിരുന്നില്ലന്നു സീനത്ത് പറയുന്നു. അങ്ങനെ ഇരിക്കെയാണ് ഈശ്വരൻ അറസ്റ്റിൽ എന്ന ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്.
പക്ഷേ സഹോദരന് അതിൽ ഒട്ടും താൽപര്യം ഇല്ലായിരുന്നു. പെൺകുട്ടികൾ അഭിനയിക്കാൻ പോവുന്നത് ശരിയല്ല എന്നതായുരുന്നു നിലപാട്. നല്ല ബന്ധം കിട്ടില്ലന്നായിരുന്നു സഹോദരൻ അന്ന് ചിന്തിച്ചിരുന്നത്. മാത്രവുമല്ല ഇളയമ്മ പെങ്ങളെയും കൊണ്ട് നടക്കാൻ തുടങ്ങിയെന്ന് ചില ബന്ധുക്കളും പറഞ്ഞു.
അതോടെ നാടകത്തിൽ അഭിനയിക്കാൻ വിട്ടില്ല. അതോടെ ആ വേഷം മറ്റൊരാളെ കൊണ്ട് അഭിനയിപ്പിച്ചു. പിന്നീട് പിന്നേയും കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന പേരിൽ മറ്റൊരു നാടകത്തിൽ അഭിനയിക്കുന്നതിന് ഉള്ള അവസരം ലഭിച്ചു. സഹോദരൻ അപ്പോൾ വീട്ടിൽ ഇല്ലായിരുന്നു.
അമ്മാവൻ ആയിരുന്നു ആ നാടകം എഴുതിയത്. ആ നാടകം റിഹേഴ്സൽ എല്ലാം പൂർത്തിയാക്കിയത് ശേഷം സ്റ്റേജിൽ കയറി. നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി, ദൂരെ മാറി നിന്ന് നാടകം കണ്ടു. നാടകം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വടിയുമായി കാത്തു നിൽക്കുക ആയിരുന്നു.
വീട്ടിൽ എത്തിയതും ഒരുപാട് അടി കിട്ടി ഓരോ അടി കിട്ടിയപ്പോഴും അഭിനയിക്കണമെന്ന് തന്നെ പറഞ്ഞു കൊണ്ടിരുന്നു. അടി നിർത്താതെ വന്നതോടെ ശ്വാസം കിട്ടാത്തത് പോലെ അഭിനയിച്ചു. അങ്ങനെയാണ് അടി നിർത്തിയതെന്നും സീനത്ത് പറയുന്നു.