ആരാധകരെ ത്രില്ലടിപ്പിച്ചാണ് ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ചത്. വ്യത്യസ്തരായ മത്സരാര്‍ത്ഥികളെ കൊണ്ട് ശ്രദ്ധേയമായാണ് ഷോ മുന്നോട്ട് പോയത്. റിയാലിറ്റി ഷോയില്‍ പോസിറ്റീവ് വൈബ് കൊണ്ടുവരാനായിട്ടായിരുന്നു അശ്വിന്‍ എത്തിയത്.
മജീഷ്യനും മെന്റലിസ്റ്റുമൊക്കെയായ അശ്വിന്‍ വിജയ് തന്റെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കാനായിട്ടായിരുന്നു ബിഗ് ബോസില്‍ എത്തിയത്. ഏറെ സംഭവ ബഹുലമായിരുന്നു തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ ജീവിതം.
തന്റെ വിഷമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖത്തില്‍ വെച്ചും അശ്വിന്‍ പറഞ്ഞിരുന്നു. ഇതിനിടെ ഒരു ഗേ ആണെന്നാണ് അശ്വിന്‍ ബിഗ്ബോസിലൂടെ തുറന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ അശ്വിന്‍ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയിലെത്തിയിരിക്കുകയാണ് അശ്വിന്‍.
താന്‍ ഗേ ആണെന്ന് കുട്ടിക്കാലത്ത് തന്നെ മനസിലാക്കിയിരുന്നു. തനിക്ക് പലപ്പോഴും ആകര്‍ഷണം തോന്നുന്നത് ആണ്‍കുട്ടികളോട് ആണെന്നും പെണ്‍കുട്ടികള്‍ ഇഷ്ടം പറയുമ്പോള്‍ താന്‍ അത് നിരസിച്ചിരുന്നെന്നും അശ്വിന്‍ വെളിപ്പെടുത്തുന്നു.
ആരോടും ഇക്കാര്യം തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഇത് എന്തോ വലിയ അസുഖം ആണെന്നായിരുന്നു കരുതിയത്. തനിക്ക് പെണ്‍കുട്ടികളോട് അകല്‍ച്ചയൊന്നും തോന്നിയിരുന്നില്ല. ഫേസ്ബുക്കില്‍ ഒരു ചേട്ടനായിട്ട് സംസാരിച്ചപ്പോള്‍ ആ ചേട്ടന്‍ ആയിരുന്നു പറഞ്ഞത് ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും ഒരുപാട് പേര്‍ ഇതുപോലെ ഉണ്ടെന്ന്. അതേസമയം, എല്ലാരും പറഞ്ഞിരുന്നത് തന്റെ രൂപം കണ്ടാല്‍ താന്‍ ഗേ ആണെന്ന് പറയില്ല എന്നാണ് എന്നും അസ്വിന്‍ പറയുന്നു.
പിന്നീട് വീട് വിട്ടിറങ്ങിയത് പ്ലസ്ടു കഴിഞ്ഞാണ്. ആ സമയത്ത് ആയിരുന്നു താന്‍ അമ്പലത്തിലെ ഒരു പൂജാരിയുമായി പ്രണയത്തിലാകുന്നത്. ഒന്നര വര്‍ഷം നീണ്ട പ്രണയം ആയിരുന്നെന്നും പിന്നീട് അയാള്‍ക്ക് വേറെ ബന്ധം ഉണ്ടെന്നറിഞ്ഞപ്പോള്‍ പിന്മാറിയെന്ന് താരം പറയുന്നു.
എന്നാല്‍ ഗേ ആയ പലരും വീട്ടുകാരുടെ നിരബന്ധപ്രകാരം വിവാഹം കഴിക്കാറുണ്ടെന്നും എന്നാല്‍, സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് തന്നെ ധൈര്യത്തെ പ്രശംസിച്ചുവെന്നും അശ്വിന്‍ പറയുന്നുണ്ട്. തന്റെ സഹോദരിയെ അച്ഛന്റെ സഹോദരിയാണ് വളര്‍ത്തുന്നത്. അവള്‍ രാജകീയമാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.