‘മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞു; അത് വലിയ ഭാഗ്യമാണ്’; ഷൂട്ടിങിന് ശേഷം ഡിന്നറിന് ക്ഷണിച്ചെന്നും സ്വാസിക

2049

സീരിയലില്‍ നിന്നും സിനിമയിലെത്തി ആരാധക ഹൃദയം കീഴടക്കിയ താരമാണ് സ്വാസിക. താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്ദ്രന്റെ സീതയായി എത്തിയ താരം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ സിനിമയിലും വിസ്മയം തീര്‍ക്കുകയാണ് സ്വാസിക. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ് ചതുരം സിനിമയിലാണ് സ്വാസിക ഒടുവില്‍ വേഷമിട്ടത്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഈ സിനിമയില്‍ റോഷന്‍ മാത്യുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്്.

Advertisements

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും എല്ലാം ഏറെ വൈറല്‍ ആയി മാറിയിരുന്നു. അതേ സമയം ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ തൊട്ട് സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്വാസികയുടേതായി ഇതിന് മുന്‍പ് നിര്‍മല്‍ സഹദേവിന്റെ കുമാരിയാണ് ഇതിന് മുന്‍പ് റിലീസ് ചെയ്ത ചിത്രം.

ALSO READ- പണ്ട് തൊട്ടേ ഞാന്‍ ഭയങ്കര വാശിക്കാരിയാണ്; സിനിമക്ക് വേണ്ടിയാണോ ഇങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നത് ഞാന്‍ മൈന്‍ഡ് ചെയ്യില്ല: സാനിയ ഇയ്യപ്പന്‍

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ആദ്യമായി താന്‍ അഭിനയിച്ച ഇട്ടിമാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സ്വാസിക. മോഹന്‍ലാല്‍ എന്ന താരത്തിന് അഭിനയമാണ് ഏറ്റവും പ്രധാനമെന്നും ബാക്കിയൊക്കെ രണ്ടാമത് മാത്രമാണെന്ന് പറയുകയാണ് സ്വാസിക.

ഷൂട്ടിനിടെ എത്ര ബുദ്ധിമുട്ട് ഉണ്ടായാലും സീന്‍ എടുത്ത് തീര്‍ക്കുന്നതിനാണ് മോഹന്‍ലാല്‍ പ്രാധാന്യം കൊടുക്കുകയെന്നുംഓണ്‍ലൈന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നു.

മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞെന്നും അത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്നും താരം പറയുന്നുണ്ട്. ‘ലാലേട്ടന്റെ കൂടെ ഇട്ടിമാണിയിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ഞങ്ങള്‍ എല്ലാം പലപ്പോഴും ഒരുമണി കഴിഞ്ഞാല്‍ ഷൂട്ട് ഇന്ന് വേണോയെന്നൊക്കെ ചോദിക്കും.’

‘എന്നാല്‍ അദ്ദേഹത്തിന്റ ചിന്ത ഈ സീന്‍ എങ്ങനെ എങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം മതി ഭക്ഷണവും വിശ്രമവും എന്നതാണ് അദ്ദേഹത്തിന്റെ ശീലം എന്ന് സ്വാസിക പറയുന്നു.

ALSO READ-നിലുവിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; അവളുടെ വിചാരം അതിനകത്ത് ആരോ ഉണ്ടെന്നാണ്; രസകരമായ വിശേഷങ്ങളുമായി പേളിയും ശ്രീനിഷും

കൂടാതെ അന്ന് മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞെന്നും അത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്നും താരം പറയുന്നുണ്ട്. ‘മമ്മൂക്ക കഴിഞ്ഞാല്‍ ആവേശത്തോടെ സിനിമയെ നോക്കികാണുന്ന വ്യക്തി ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.’- എന്നും താരം പ്രതികരിക്കുന്നു.

കുറേ ദിവസം ഷൂട്ട് ഉള്ളത് കൊണ്ട് ലാലേട്ടന്റെ കൂടെ സംസാരിക്കാനും കുക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കാനുമുള്ള അവസരം കിട്ടിയെന്നും സ്വാസിക പറയുന്നു. ലൊക്കേഷനില്‍ ഞങ്ങളെല്ലാം നിരന്ന് നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ മാംഗോ ജ്യൂസ് കുടിച്ചു. കുടിക്കുന്നതിന് ഇടയില്‍ അത് ഞങ്ങള്‍ക്ക് നേരെ നീട്ടി കുടിക്കാന്‍ പറഞ്ഞു.’

‘ഞാന്‍ വിചാരിച്ചത് ജ്യൂസ് വേറെ ഗ്ലാസില്‍ തരുമെന്നാണ്. പക്ഷേ അതേ ഗ്ലാസില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഓരോ സിപ്പ് എടുക്കാന്‍ തന്നു. നമ്മളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ലാലേട്ടന്‍ കുടിച്ച കപ്പില്‍ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നു’- എന്നും സ്വാസിക പറയുന്നു.

കൂടാതെ മോഹന്‍ലാലിന്റെ കൂടെ സെല്‍ഫി എടുക്കുകയും അദ്ദേഹം ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നുവെന്ന് സ്വാസിക പറയുന്നു.

Advertisement