കല്യാണത്തിന് മുന്‍പ് സന്തോഷം മാത്രം; കല്യാണം കഴിഞ്ഞതോടെ കടലില്‍പെട്ടത് പോലെ ആയി; അന്ന് അവനെ ഉ മ്മ വെച്ചതോടെ ചിത്രങ്ങള്‍ വൈറലായി; ഒത്തിരി വഴക്കും കേട്ടു; മഞ്ജു സുനിച്ചന്‍

406

മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോ ആയ മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യയില്‍ പങ്കെടുക്കാന്‍ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചന്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്.

എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭര്‍ത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബര്‍ അറ്റാക്കുകള്‍ നടന്നിരുന്നു.

Advertisements

വിമര്‍ശകരില്‍ പലരും മഞ്ജുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബര്‍ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യല്‍മീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു.

ALSO READ- അ ടി വസ്ത്രം പോലും ഊരി പരിശോധിച്ചു; എന്റേ പേരാണ് പ്രശ്‌നം; ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല! എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ടത് പറഞ്ഞ് സലിം കൊടത്തൂര്‍

താരം സോഷ്യല്‍മീഡിയയിലും മിനി സ്‌ക്രീനിലും സജീവമാണ് ഇപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയതിനിടെ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

താന്‍ വിവാഹത്തിന് മുന്‍പ് വരെയും വളരെ സന്തോഷത്തിലാണ് കഴിഞ്ഞതെന്നാണ് മഞ്ജു പറയുന്നത്. വിവാഹം കഴിഞ്ഞതോടെ തന്നെ കൊണ്ട് കടലില്‍ ഇട്ടത് പോലെ ആവുയായിരുന്നു. കാരണം തനിക്ക് എവിടെ നോക്കിയാലും കടം മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാണ് മഞ്ജു പറയുന്നത്.

തനിക്ക് എല്ലാം പണയം വയ്‌ക്കേണ്ടി വരികയും അവസാനം താലി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും താരം പറഞ്ഞു. സത്യം പറഞ്ഞാല്‍ താലിമാല കല്യാണത്തിന് മാത്രമേ ഇട്ടിട്ടുണ്ടായിരുന്നുള്ളു. പിന്നെ മാല കണ്ടിട്ടില്ലെന്നുമാണ് മഞ്ജു പറയുന്നത്.

അതേസമയം, തന്റെ സ്വര്‍ണം എവിടെയെന്നോ എന്ത് ചെയ്‌തെന്നോ താന്‍ ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ലെന്നും ഇനിയൊരിക്കലൂം ചോദിക്കില്ല എന്നു മഞ്ജു പറയുന്നത്. തങ്ങള്‍ അത്രയും കഷ്ട്ടപ്പെട്ടുണ്ടാക്കി കൊടുത്തതാണ് ആ സ്വര്‍ണമെല്ലാം എന്ന് മഞ്ജുവിന്റെ അമ്മയും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. താന്‍ തയ്യല്‍ ജോലി ചെയ്താണ് പൈസയുണ്ടാക്കിയതെന്നാണ് താരത്തിന്റെ അമ്മ പറയുന്നത്.

ALSO READ- അതേ കുറിച്ചായിരുന്നു പറഞ്ഞത് മുഴുവൻ, മ രി ക്കു ന്ന തിനു തൊട്ടുമുൻപ് മോനിഷ തന്നോട് സംസാരിച്ച കാര്യങ്ങൾ വെളിപ്പെടുത്തി നടൻ വിനീത്

ഇവിടെ വെച്ചാണ് തന്റെ അമ്മ സത്യങ്ങള്‍ അറിയുന്നതെന്നും മഞ്ജു പറയുന്നുണ്ട്. അതേ സമയം ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടെ വന്ന ചിത്രങ്ങള്‍ ഏറെ തന്നെ ബാധിച്ചന്നും താരം തുറന്നുപറയുന്നുണ്ട്.

താന്‍ ഫുക്രുവിന് ഉമ്മ കൊടുക്കുന്ന ചിത്രങ്ങള്‍ താന്‍ പല ആംഗിളില്‍ നിന്നും എടുത്തതും വീഡിയോകളും പുറത്ത് വന്നിരുന്നു. ഫക്രുവിന്റെ മടിയില്‍ കിടക്കുന്ന ചിത്രങ്ങളും വൈറലായ. അതിന്റെ പേരില്‍ ഒരുപാട് ചീത്തവിളി കേട്ടു.

നേപ്പാളില്‍ നിന്ന് പോലും പലരും വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നതെന്നുമൊക്കെ ചോദിച്ചിരുന്നു എന്നും താരം പറയുന്നുണ്ട്. അതേസമയം, ഭര്‍ത്താവ് സുനിച്ചനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത് അസത്യമാണെന്നും മഞ്ജു പറയുന്നു.

Advertisement