വരും ജന്മങ്ങളിലും കൂട്ടായി ഇവള്‍ മതി, യമുനയ്ക്കായി കായല്‍ക്കരയില്‍ വീടൊരുക്കി ദേവന്‍, ഭര്‍ത്താവിന്റെ അപ്രതീക്ഷിത സമ്മാനംകണ്ട് ഞെട്ടി സീരിയല്‍ താരം

1117

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.

Advertisements

പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു.

Also Read: ലക്ഷ്മി നല്‍കുന്ന പിന്തുണ വളരെ വലുത്, വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് ഭാര്യയും മകളും ചേര്‍ന്ന്, ചിലപ്പൊഴോക്കെ വിഷമം തോന്നും, മിഥുന്‍ രമേശ് പറയുന്നു

2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഞാനും എന്റാളും എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ രണ്ടാം വിവാഹത്തെക്കുറിച്ചും ഭര്‍ത്താവ് ദേവനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് യമുന. തനിക്ക് സ്വന്തമായി കുറച്ച് ഭൂമിയും അതിലൊരു കുഞ്ഞ് വീടും വേണമെന്നത് വലിയ ആഗ്രഹമാണെന്ന് യമുന പറയുന്നു.

Also Read: മുഖത്തേക്ക് തുപ്പാന്‍ പറഞ്ഞു, എനിക്ക് സൗണ്ട് മാത്രമേ വന്നുള്ളൂ, ആര്‍ക്കെങ്കിലും മമ്മൂട്ടിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുമോ, ശ്വേത മേനോന്‍ പറയുന്നു

ഇതിനെ പിന്തുണച്ച ദേവന്‍ തന്റെയും ആഗ്രഹങ്ങളിലൊന്നാണ് അതെന്നും പറയുന്നു. യമുനയെ തനിക്ക് വരും ജന്മങ്ങളിലും കൂട്ടായി കിട്ടണമെന്നും യമുനയ്ക്ക് വേണ്ടി താന്‍ കുറച്ച് സ്ഥലം വാങ്ങുകയും അതിലൊരു വീട് പണിതിട്ടുണ്ടെന്നും ദേവന്‍ പറയുന്നു.

അതിന്റെ താക്കോല്‍ യമുനയ്ക്ക് പരിപാടിയില്‍ വെച്ച് നല്‍കുന്നുമുണ്ട്. ആ വീടിനെ കുറിച്ച് മുമ്പ് യമുനയോട് താന്‍ സംസാരിച്ചിട്ടുണ്ടെന്നും പക്ഷേ അത് യമുനയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും ദേവന്‍ പറയുന്നു. താന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ഞെട്ടലോടെ യമുനയും പറയുന്നു.

Advertisement