മുഖത്തേക്ക് തുപ്പാന്‍ പറഞ്ഞു, എനിക്ക് സൗണ്ട് മാത്രമേ വന്നുള്ളൂ, ആര്‍ക്കെങ്കിലും മമ്മൂട്ടിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുമോ, ശ്വേത മേനോന്‍ പറയുന്നു

871

ജോമോന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട്
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, ര തി നിര്‍വ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികള്‍ക്ക് മറക്കാനാവത്ത് ആണ്.

Advertisements

മലയാളത്തിന്റൈ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോന്‍ ഏതാണ്ട് 30 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വേത മേനോന്റേത്.

Also Read: ഒരേ വേഷമണിഞ്ഞ് മകള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ച് അമ്മയും, വേറെ ലെവലെന്ന് പ്രേക്ഷകര്‍, ഡോണയുടെ പുതിയ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണെങ്കിലും ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവര്‍ പിരിഞ്ഞുവെന്ന് വരെയുള്ള വാര്‍ത്തകള്‍ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സനും സോഷ്യല്‍ ലോകത്ത് അത്ര സജീവവും അല്ല.

ഇപ്പോവിതാ ശ്വേതയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. മമ്മൂട്ടിയൊടൊപ്പമുള്ള ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ താനൊരു കുട്ടിയായിരുന്നുവെന്നും ഓരോ ഷോര്‍ട്ട് കഴിയുമ്പോഴും അദ്ദേഹം തനിക്ക് ചോക്ലേറ്റുകള്‍ തരാറുണ്ടായിരുന്നുവെന്നും ശ്വേത പറയുന്നു.

Also Read: മോഹന്‍ലാലിന്റെ പകരക്കാരനാവാന്‍ കഴിവുള്ള ഒരേയൊരാള്‍, അഭിനയം കൊണ്ട് അമ്പരപ്പിക്കുന്ന ആ യുവനടനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

ആ സിനിമയില്‍ മമ്മൂട്ടിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. താന്‍ അത് ചെയ്യുമ്പോള്‍ തുപ്പലൊന്നും വരാറില്ലെന്നും മമ്മൂട്ടിയെ ഒക്കെ ആര്‍ക്കേലും തുപ്പാന്‍ തോന്നുമോ എന്നും പക്ഷേ തന്റെ കഥാപാത്രത്തില്‍ നിന്നുകൊണ്ട് ആ സീന്‍ ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചുവെന്നും ശ്വേത പറയുന്നു.

Advertisement