ഒന്നായ് ചേര്‍ന്നിട്ട് 10 വര്‍ഷം, വിവാഹ വാര്‍ഷികം ആഘോഷമാക്കി സംവൃത സുനിലും ഭര്‍ത്താവും

426

പ്രമുഖ നടന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് കൊണ്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരസുന്ദരിയാണ് സംവൃത സുനില്‍. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങള്‍ എത്തുകയായിരുന്നു.

Advertisements

ഒരേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്‍മാര്‍ക്കും അതേ പോലെ യുവതാരങ്ങള്‍ക്കും ഒപ്പം സംവൃതയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂയെ മലയാളികളുടെ പ്രിയ നടിയായി മാറിയ സംവൃത സുനില്‍ 2012ലാണ് വിവാഹിതയാകുന്നത്.

Also Read: 12 വര്‍ഷമായി രണ്ട് പുരുഷന്മാര്‍ പിന്തുടരുന്നു, ജീവിക്കുന്നത് പേടിയോടെ; വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്

അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. അഖിലുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയായിരുന്നു താരം എടുത്തത്.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. സംവൃതയും ഭര്‍ത്താവും ഇന്ന് പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.

Also Read: മോഹൻലാൽ താടിയെടുക്കുന്നു, ഒടിയന് ശേഷം സ്ഥിരമായി വെച്ച താടി താരം എടുക്കുന്നത് സൂപ്പർ സംവിധായകന്റെ ചിത്രത്തിന് വേണ്ടി, സന്തോഷം കൊണ്ട് മതിമറന്ന് ആരാധകർ

സോഷ്യല്‍മീഡിയയിലൂടെ സംവൃത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പത്ത് വര്‍ഷത്തെ യാത്രക്കിടെയുണ്ടായ സംഭവങ്ങളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി സംവൃത ഒരു കുഞ്ഞുവീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താര്ത്തിനും ഭര്‍ത്താവിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

Advertisement