ഭർത്താവിനെ അച്ഛൻ തട്ടിക്കൊണ്ടുപോയി എന്ന് നടി കനക, ഒരു തെളിവുമില്ലെന്ന് അച്ഛനും; മരിച്ച അമ്മയോട് സംസാരിച്ചെന്ന് പറഞ്ഞതോടെ മാനസികമെന്ന് സംശയം; നടിയുടെ ജീവിതം ഇന്നിങ്ങനെ

318

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവർ അവതരിപ്പിച്ച അൽപം അഹങ്കാരമൊക്കെയുള്ളഅത്യാവശ്യം പ്രകടനം നടത്താനുള്ള സ്‌പേയ്‌സുള്ള കഥാപാത്രങ്ങളായിരുന്നു. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആായിരുന്ന സിദ്ദിഖ്ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.

തുടർന്ന് വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ കനക മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച്
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Advertisements

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ അങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി. ഒരു സമയത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു.

ALSO READ- പിന്നില്‍ നിന്ന് ഒളി ക്യാമറ വെച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്; ഇയ്ക്ക് ആളെ നിശ്ശല്ല എന്ന് വികെ ശ്രീരാമന്‍; ആ കൈകള്‍ കെട്ടിയത് കണ്ടാലേ ആളെ അറിയാമെന്ന് സോഷ്യല്‍മീഡിയ!

താരത്തിന്റെ അമ്മ ദേവിക മരിച്ചതോടെയാണ് കനക സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാൻ തീരുമാനിച്ചത്. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട കനക അവരുടെ വലിയ വീട്ടിൽ വർഷങ്ങളോളം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കുള്ള ജീവിതം താരത്തിന്റെ മാനസിക നില തന്നെ തെറ്റിച്ചെന്നും പ്രചരണമുണ്ടായിരുന്നു.

മരിച്ചുപോയ അമ്മയോട് സംസാരിക്കാനായി താൻ ഒരാളോട് സഹായം തേടിയെന്നും അങ്ങനെ അമ്മയോട് സംസാരിച്ചെന്നും ഒരിക്കൽ താരം അവകാശപ്പെട്ടിരുന്നു. ഇതിനിടെ, സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും താരൃം രംഗത്തെത്തിയിരുന്നു.

ALSO READ- മുന്‍പ് ചെയ്ത ജോലിയില്‍ സന്തുഷ്ടയായിരുന്നു, അതിനിടെയാണ് ഈ സിനിമ വന്നത്; 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നല്ല റോളുകള്‍ ലഭിച്ചിട്ടില്ല: നിത്യ ദാസ്

ചില കാരണങ്ങൾക്കൊണ്ട് തനിക്ക് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നെന്നും എന്നാൽ ഇപ്പോഴും അഭിനയരംഗത്തേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്നുമാണ് കനക പറഞ്ഞിരുന്നത്. മുപ്പത് വർഷം മുമ്പ് അഭിനയ രംഗത്തേക്ക് കടന്നുവന്ന തനിക്ക് ഇപ്പോൾ 50 വയസിനോടടുത്ത് പ്രായമായെന്നും എങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹം ഉണ്ടെന്നുമാണ് കനക പറയുന്നത്.

ഇതിനിടെ തന്റെ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രംഗത്തെത്തിയതും ഏറെ ചർച്ചയായിരുന്നു. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ സിനിമ മേഖലയിലുള്ള ആരോ തന്നെയാണ് എന്നും കനക പറഞ്ഞിരുന്നു.

ത ട്ടി കൊണ്ടുപോയത് ചിലപ്പോൾ തന്റെ അച്ഛൻ തന്നെ ആയിരിക്കാം എന്നും കനക ആരോ പി ച്ചിരുന്നു. എന്നാൽ തന്റെ മകളുടെ മാനസിക പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും, മകൾ വിവാഹം ചെയ്തു എന്നത് അവൾ മാത്രം പറയുന്ന കാര്യമാണ്. അതിന് യാതൊരു തെളിവുകളും ഇല്ലെന്നുമാണ് അച്ഛൻ പ്രതികരിച്ചത്.

അതേസമയം യഥാർത്ഥത്തിൽ നടി കനകയുടെ ജീവിതത്തിൽ എന്താണ് ജീവിതത്തിൽ സംഭവിച്ചത് എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

Advertisement